രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഭൂട്ടാനിലേക്ക്

ഭൂട്ടാനിലെത്തുന്ന മോദി, പ്രധാനമന്ത്രി ലോതേ ഷെറിങ്, ഭൂട്ടാന്‍ രാജാവ് ജിഗെമ ഖേസര്‍ നാംഗ്യേല്‍ വാങ്ചുക്ക് തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും.

Update: 2019-08-17 05:55 GMT

ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ സന്ദര്‍ശത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂട്ടാനിലേക്ക് പുറപ്പെട്ടു.ഇരുരാജ്യങ്ങളും തമ്മില്‍ പത്ത് ധാരണാപത്രങ്ങള്‍ ഒപ്പുവയ്ക്കാനാണ് പ്രധാനമന്ത്രി ഭൂട്ടാനിലേക്ക് പുറപ്പെട്ടുന്നതെന്നും ഭൂട്ടാനിലെ ഇന്ത്യന്‍ അംബാസിഡര്‍ രുചിരാ കാംബോജ് അറിയിച്ചു.

ഭൂട്ടാനിലെത്തുന്ന മോദി, പ്രധാനമന്ത്രി ലോതേ ഷെറിങ്, ഭൂട്ടാന്‍ രാജാവ് ജിഗെമ ഖേസര്‍ നാംഗ്യേല്‍ വാങ്ചുക്ക് തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും. രണ്ടാംതവണ പ്രധാനമന്ത്രിയായശേഷം മോദി നടത്തുന്ന ആദ്യ സന്ദര്‍ശനമാണ് ഇത്. 


Tags: