നരേന്ദ്രമോദിക്കു സമാധാന പുരസ്‌കാരം; ട്രോളല്ല

Update: 2019-02-22 08:57 GMT

സോള്‍: 14ാമത സോള്‍ സമാധാന പുരസകാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്. ദക്ഷിണ കൊറിയയില്‍ നടന്ന ചടങ്ങില്‍ മോദി പുരസ്‌കാരം ഏറ്റുവാങ്ങി. കോഫി അന്നന്‍, ബാന്‍ കി മൂണ്‍, ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ എന്നിവരാണു നേരത്തെ പുരസ്‌കാരം ലഭിച്ച പ്രമുഖര്‍. അഞ്ചു വര്‍ഷത്തെ ഇന്ത്യയുടെ നേട്ടങ്ങള്‍ക്കും വിജയത്തിനുമാണ് പുരസ്‌കാരമെന്നും തന്റെ വ്യക്തിഗത നേട്ടത്തിനല്ല പുരസ്‌കാരം ലഭിച്ചതെന്നും മോദി പറഞ്ഞു. ഇന്ത്യയിലെ 130 കോടി ജനങ്ങള്‍ക്കു പുരസ്‌കാരം സമര്‍പ്പിക്കുന്നു. പുരസ്‌കാരത്തുകയായ രണ്ടു ലക്ഷം ഡോളര്‍ ഗംഗാ ശുചീകരണത്തിനായി പ്രവര്‍ത്തിക്കുന്ന നവാമി ഗഞ്ച ഫണ്ടിലേക്ക കൈമാറുമെന്നും മോദി പറഞ്ഞു. ഇന്ത്യയുടെ വികസനങ്ങളെ തടയുന്നത് തീവ്രവാദ പ്രവര്‍ത്തനങ്ങളാണ്. വര്‍ഷങ്ങളായി ഇന്ത്യ ഇതിന്റെ ഇരയാണ്. ആഗോളവല്‍കരിക്കപ്പെട്ട തീവ്രവാദവും കാലാവസ്ഥാ വ്യതിയാനവുമാണ് ഇന്നു ലോകം നേരിടുന്ന പ്രധാന ഭീഷണികളെന്നും മോദി പറഞ്ഞു.

Tags: