സ്ത്രീവേഷം ധരിച്ച് ഹൈവേയില്‍ കവര്‍ച്ചാ ശ്രമം; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

പോലിസ് വാഹനം കണ്ടതോടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലിസ് പിന്തുടര്‍ന്ന പിടികൂടുകയായിരുന്നു.

Update: 2021-02-10 08:29 GMT

കോല്‍കത്ത: സ്ത്രീകളുടെ വേഷം ധരിച്ച് ഹൈവേയില്‍ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി കവര്‍ച്ചാശ്രമം നടത്തിയ രണ്ട് പേരെ പോലിസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ ഹൈവേയിലാണ് സംഭവം. വാഹനങ്ങള്‍ തട്ടിയെടുത്ത് യാത്രക്കാരില്‍ പണം കവരാനുള്ള ശ്രമത്തിനിടേയാണ് പ്രതികള്‍ പിടിയിലായത്.

വഴിയില്‍ കുടുങ്ങിയതായി തെറ്റിദ്ധരിപ്പിച്ച് സ്ത്രീവേഷം ധരിച്ചവര്‍ റോഡരികില്‍ നിന്ന് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നെന്ന് യാത്രക്കാരന്‍ പറഞ്ഞു. അര്‍ദ്ധരാത്രിയിലാണ് സംഭവം. പട്രോളിങ്ങിനിടെ റാണാഘട്ട് പോലിസ് പരിതിയില്‍ നിന്നാണ് ഇവരെ പിടികൂടിയതെന്ന് പോലിസ് പറഞ്ഞു.

പോലിസ് വാഹനം കണ്ടതോടെ പ്രതികള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലിസ് പിന്തുടര്‍ന്ന പിടികൂടുകയായിരുന്നു.

Tags:    

Similar News