വീട്ടുതടങ്കലില്‍ കഴിയുന്ന മെഹ്ബൂബ മുഫ്തിയെ കാണാന്‍ പിഡിപി നേതാക്കള്‍ക്ക് അനുമതി

വീട്ടുതടങ്കലില്‍ കഴിയുന്ന നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫറൂഖ് അബ്ദുല്ലയെ കാണാന്‍ പാര്‍ട്ടി നേതാക്കള്‍ക്ക് അനുമതി ലഭിച്ചിരുന്നു. നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കള്‍ ഇന്ന് ഫറൂഖ് അബ്ദുല്ലയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

Update: 2019-10-06 16:58 GMT

ശ്രീനഗര്‍: ജമ്മു കശ്മീരിന്റെ പ്രത്യേകാവകാശങ്ങള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് വീട്ടുതടങ്കലിലായ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയെ കാണാന്‍ പിഡിപി നേതാക്കള്‍ക്ക് അനുമതി. പിഡിപി ജനറല്‍ സെക്രട്ടറി വേദ് മഹാജനും മറ്റ് നേതാക്കളും നാളെ മെഹ്ബൂബയെ കാണും. മെഹ്ബൂബയെ കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി നേതൃത്വം ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പിഡിപി നേതാക്കള്‍ക്ക് മെഹ്ബൂബയെ കാണാനുള്ള അനുമതി ലഭിച്ചത്. ഓഗസ്റ്റ് അഞ്ചിനുശേഷം ആദ്യമായാണ് മെഹ്ബൂബയെ കാണാനുള്ള അവസരമുണ്ടാകുന്നത്. ഇതുവരെ സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ല.

വീട്ടുതടങ്കലില്‍ കഴിയുന്ന നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫറൂഖ് അബ്ദുല്ലയെ കാണാന്‍ പാര്‍ട്ടി നേതാക്കള്‍ക്ക് അനുമതി ലഭിച്ചിരുന്നു. നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കള്‍ ഇന്ന് ഫറൂഖ് അബ്ദുല്ലയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

വീട്ടുതടങ്കലില്‍ കഴിയുകയായിരുന്ന സിപിഎം നേതാവ് തരിഗാമിയെ കാണാന്‍ സുപ്രീം കോടതി അനുമതി പ്രകാരം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നേരത്തെ കശ്മീരിലെത്തിയിരുന്നു.

Tags:    

Similar News