മായാവതിക്കെതിരേയും സിബിഐ

Update: 2019-02-22 03:14 GMT

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിഎസ്പി അധ്യക്ഷയുമായ മായാവതിക്കെതിരേ സിബിഐ അന്വേഷണം. മുഖ്യമന്ത്രിയായിരിക്കെ പിഎസ്‌സി നിയമനങ്ങളില്‍ ക്രമക്കേടുകള്‍ നടത്തിയെന്ന കേസിലാണു അന്വേഷണം. അര്‍ഹരായ ഉദ്യോഗാര്‍ഥികളെ തഴഞ്ഞ് ഉന്നത ഉദ്യോഗസ്ഥന്റെ സ്വന്തക്കാരന് നിയമനം നല്‍കി എന്നതടക്കം പരാതികളുണ്ടെന്നും നിലവിലെ ബിജെപി സര്‍ക്കാരിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്നു അധികൃതര്‍ പറഞ്ഞു. 

Tags: