വനം നശിപ്പിച്ച കേസില്‍ മനോഹര്‍ പരീക്കറിന്റെ മകന് നോട്ടീസ്

Update: 2019-02-12 11:34 GMT

പനാജി: ദക്ഷിണ ഗോവയിലെ നേത്രാവതി വന്യജീവി സങ്കേതത്തിന്റെ ഭാഗമായ വനഭൂമി റിസോട്ട് നിര്‍മിക്കാനായി നശിപ്പിച്ചുവെന്ന കേസില്‍, ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മകന്‍ ആഭിജാത് പരീക്കര്‍ അടക്കം 11 പേര്‍ക്ക് ഹൈക്കോടതി നോട്ടീസ്. റിസോര്‍ട്ട് നിര്‍മാണം തടയണമെന്നാവശ്യപ്പെട്ട് വില്ലേജ് അധികൃതര്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹരജിയിലാണു ചീഫ് സെക്രട്ടറി, വനം പരിസ്ഥിതി സെക്രട്ടറി, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ എന്നിവരുള്‍പെടെയയുള്ളവര്‍ക്കു ബോംബൈ ഹൈക്കോടതി നോട്ടീസ് അയച്ചത്. റിസോര്‍ട്ടു നിര്‍മാണം വേഗത്തിലാ്ക്കുന്നതിനായി ബിജെപി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയെന്നും ഹരജിയില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം മനോഹര്‍ പരീക്കറിലും ആഭിജാത് പരീക്കറിലും നല്ല വിശ്വാസമുണ്ടെന്നായിരുന്നു ബിജെപി നേതാവ് വിനയ് ടെണ്ടുല്‍ക്കറുടെ പ്രതികരണം. 

Tags:    

Similar News