മകളെ അഞ്ച് വര്‍ഷത്തോളം പീഡിപ്പിച്ച അച്ഛന് ജീവപര്യന്തം തടവുശിക്ഷ

പ്രതിയുടെ ഇളയ മകനായിരുന്നു കേസിലെ മുഖ്യ സാക്ഷി. 2016 നവംബറില്‍ അധ്യാപികയോട് പെണ്‍കുട്ടി അച്ഛന്‍ പീഡിപ്പിക്കുന്നതായി പരാതിപ്പെട്ടിരുന്നു. അധ്യാപിക ഇക്കാര്യം അമ്മയെ അറിയിക്കുകയും കുടുംബാംഗങ്ങള്‍ തന്നെ പ്രതിക്കെതിരെ രംഗത്ത് വരികയുമായിരുന്നു.

Update: 2019-10-16 10:40 GMT

ഹൈദരാബാദ്: മകളെ അഞ്ച് വര്‍ഷത്തോളം നിരന്തരം പീഡിപ്പിച്ച കേസില്‍ 42കാരനായ അച്ഛന് ജീവപര്യന്തം തടവുശിക്ഷ. പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിലാണ് ഒന്നാം ക്ലാസ് മെട്രോപൊളിറ്റന്‍ സെഷന്‍സ് ജഡ്ജ് ശിക്ഷ വിധിച്ചത്.

പ്രതിയുടെ ഇളയ മകനായിരുന്നു കേസിലെ മുഖ്യ സാക്ഷി. 2016 നവംബറില്‍ അധ്യാപികയോട് പെണ്‍കുട്ടി അച്ഛന്‍ പീഡിപ്പിക്കുന്നതായി പരാതിപ്പെട്ടിരുന്നു. അധ്യാപിക ഇക്കാര്യം അമ്മയെ അറിയിക്കുകയും കുടുംബാംഗങ്ങള്‍ തന്നെ പ്രതിക്കെതിരെ രംഗത്ത് വരികയുമായിരുന്നു. ഭാര്യ വീട്ടിലില്ലാത്ത സമയത്താണ് ഇയാള്‍ മകളെ പീഡിപ്പിച്ചിരുന്നത്. ഈ സമയത്ത് ഇളയ മകന്‍ വീട്ടിലുണ്ടായിരുന്നു.

Tags: