പ്രിയങ്കക്കെതിരേ മോശം പരാമര്‍ശം നടത്തിയയാള്‍ അറസ്റ്റില്‍

Update: 2019-02-04 14:06 GMT

പട്‌ന: ട്വിറ്ററിലൂടെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കക്കെതിരേ മോശം പരാമര്‍ശം നടത്തിയയാള്‍ അറസ്റ്റില്‍. വിനോദ്പൂര്‍ സ്വദേശി യോഗി സഞ്ജയ് നാഥാണ് അറസ്റ്റിലായത്. പൊതുപ്രവര്‍ത്തകനായ ഷഹീന്‍ സൈദ് നല്‍കിയ പരാതിയിലാണ് സഞ്ജയ് നാഥിനെ അറസ്റ്റ് ചെയ്തതെന്നു കതിഹാര്‍ ടൗണ്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ രഞ്ജന്‍ കുമാര്‍ അറിയിച്ചു. കോണ്‍ഗ്രസിന്റെ സ്വാധീനത്തില്‍ വിറളിപൂണ്ടവരാണ് നേതാക്കള്‍ക്കെതിരേ അപവാദ പ്രചരണവുമായി രംഗത്തിറങ്ങിയിരിക്കുന്നതെന്നു മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു. ഇത്തരം പരാമര്‍ശങ്ങള്‍ക്കു പിന്നില്‍ ബിജെപിയും ആര്‍എസ്എസുമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു

Tags: