മോഷ്ടിച്ച പട്ടിയെ കൊന്ന് തിന്ന യുവാവ് അറസ്റ്റില്‍

Update: 2019-07-05 13:23 GMT

ഗുവാഹത്തി: അയല്‍വാസിയുടെ വളര്‍ത്തു പ്ട്ടിയെ മോഷ്ടിച്ച് കൊന്നു തിന്ന യുവാവ് അറസ്റ്റില്‍. അസമിലെ ഗുവാഹത്തിയിലെ ബ്രിന്ദബന്‍ പാത്തിലാണ് സംഭവം.

ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി പ്രദേശത്തെ സിമ്രാന്‍ കുമാരി എന്ന സ്ത്രീ തന്റെ വളര്‍ത്തു പട്ടി മോഷണം പോയതായി പോലിസിനെ വിളിച്ചറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലിസ് നടത്തിയ പരിശോധനയിലാണ് അടുത്ത വീട്ടില്‍ പട്ടിയിറച്ചി പാചകം ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടത്. ഈ വീട്ടിലെ യുവാവും മണിപ്പൂരില്‍ നിന്നുള്ള സുഹൃത്തുക്കളുമാണ് പട്ടിയെ മോഷ്ടിച്ചതെന്നും ഉടന്‍ കൊന്നു പാചകം ചെയ്യുകയായിരുന്നുവെന്നും പോലിസ് പറഞ്ഞു.

ഗുവാഹത്തിയില്‍ പരീക്ഷ എഴുതാനെത്തിയ യുവാവിന്റെ സുഹൃത്തുക്കളെ വിട്ടയച്ച പോലിസ് വിവിധ വകുപ്പുകള്‍ ചുമത്തി യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

Tags:    

Similar News