മമത ബാനര്‍ജിക്ക് ഗുരുതര പരിക്ക്; അപകട കാരണം വ്യക്തമല്ല

Update: 2024-03-14 15:52 GMT
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് ഗുരുതര പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ മമതയെ കൊല്‍ക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടകാരണം വ്യക്തമല്ല. അതിനിടെ, മമതയുടെ ചിത്രം ടിഎംസി പുറത്തുവിട്ടു. നെറ്റിയില്‍നിന്ന് ചോര ഒലിച്ചിറങ്ങുന്ന ചിത്രമാണ് പുറത്തുവിട്ടത്. ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വീട്ടില്‍ വെച്ച് വീണതാണ് പരിക്കിന് കാരണമെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 'ഞങ്ങളുടെ ചെയര്‍പേഴ്സണ്‍ മമത ബാനര്‍ജിക്ക് ഗുരുതര പരിക്കേറ്റു. നിങ്ങളുടെ പ്രാര്‍ഥനകളില്‍ ഉള്‍പ്പെടുത്തുക' എക്സില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കുറിച്ചു.
Tags: