ജയ് ശ്രീറാം എന്നതു ബിജെപിക്കു പാര്‍ട്ടി മുദ്രാവാക്യം: മമതാ ബാനര്‍ജി

Update: 2019-06-02 17:30 GMT

കൊല്‍ക്കത്ത: ജയ് ശ്രീറാം എന്നതു ബിജെപി രാഷ്ടീയ മുദ്യാവാക്യമായാണ് ഉപയോഗിക്കുന്നതെന്നും അവര്‍ക്കത് പാര്‍ട്ടി മുദ്യാവാക്യമാണെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.

ഓരോ രാഷ്ട്രീയപ്പാര്‍ട്ടിക്കും ഓരോ മുദ്രാവാക്യമുണ്ട്. എന്റെ പാര്‍ട്ടിയുടേത് ജയ് ഹിന്ദെന്നും വന്ദേ മാതരമെന്നുമാണ്. ഇടതു പാര്‍ട്ടികളുടേത് ഇങ്ക്വിലാബ് സിന്ദാബാദ് എന്നാണ്. ബിജെപിക്കു ജയ് ശ്രീറാം എന്നതാണ് മുദ്രാവാക്യം. ജയ് റാം ജീ കീ, റാം നാം സത്യ ഹേ, ജയ് സീതാ റാം തുടങ്ങിയ മുദ്രാവാക്യങ്ങളെല്ലാം മതപരമായ മുദ്രാവാക്യങ്ങളാണ്. മതത്തെ രാഷ്ട്രീയമായി കൂട്ടിക്കലര്‍ത്തുകയാണ് ബിജെപി. അക്രമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും മമത പറഞ്ഞു. ജയ്ശ്രീറാം എന്നെഴുതിയ പത്തുലക്ഷം പോസ്റ്റ് കാര്‍ഡുകള്‍ മമതാ ബാനര്‍ജിക്ക് അയച്ചു കൊണ്ടുള്ള പ്രതിഷേധം ബിജെപി ആരംഭിച്ചതോടെയാണ് മമത പ്രതികരണവുമായി രംഗത്തെത്തിയത്. മമത എത്തുന്ന സ്ഥലങ്ങളിലെല്ലാം ജയ്ശ്രീറാം വിളികളുമായി പ്രതിഷേധത്തിനും ബിജെപി നേതൃത്ത്വം നല്‍കുന്നുണ്ട്. 

Tags:    

Similar News