അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍ അടക്കപ്പെട്ടവര്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കും

1975ല്‍ ഇന്ധിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ 44ാം വാര്‍ഷികമായിരുന്നു ചൊവ്വാഴ്ച്ച.

Update: 2019-06-25 12:19 GMT

മുംബൈ: അടിയന്തരവസ്ഥക്കാലത്ത് മിസ നിയമ പ്രകാരം ജയിലില്‍ അടക്കപ്പെട്ടവര്‍ക്ക് പെന്‍ഷന്‍ നല്‍കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി. അക്കാലത്ത് തടവ് അനുഭവിച്ചവരെ ആദരിക്കലാണ് പെന്‍ഷന്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 1975ല്‍ ഇന്ധിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ 44ാം വാര്‍ഷികമായിരുന്നു ചൊവ്വാഴ്ച്ച. പലരും പെന്‍ഷന്‍ നിരാകരിച്ചിട്ടുണ്ട്. എന്നാല്‍, അറസ്റ്റിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട പലരും ദാരിദ്ര്യത്തിലാണ് കഴിയുന്നതെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.  

Tags: