തിരഞ്ഞെടുപ്പ് കേസ്: മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് കോടതിയുടെ സമന്‍സ്
കേസില്‍ വാദം കേള്‍ക്കുന്നതിനായി ഡിസംബര്‍ നാലിന് കോടതിയില്‍ ഹാജരാവണമെന്ന് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി ഫഡ്നാവിസിനോട് ആവശ്യപ്പെട്ടു. സുപ്രിംകോടതിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് പ്രാദേശിക കോടതിയുടെ നടപടി.
മുംബൈ: തിരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് മഹാരാഷ്ട്ര കോടതിയുടെ സമന്‍സ്. 2014 ലെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ രണ്ട് ക്രിമിനല്‍ കേസുകള്‍ വെളിപ്പെടുത്തിയിട്ടില്ലെന്നാരോപിച്ച് മഹാരാഷ്ട്ര പ്രാദേശിക കോടതിയാണ് ഫഡ്നാവിസിന് സമന്‍സയച്ചത്. കേസില്‍ വാദം കേള്‍ക്കുന്നതിനായി ഡിസംബര്‍ നാലിന് കോടതിയില്‍ ഹാജരാവണമെന്ന് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി ഫഡ്നാവിസിനോട് ആവശ്യപ്പെട്ടു. സുപ്രിംകോടതിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് പ്രാദേശിക കോടതിയുടെ നടപടി. ഫഡ്നാവിസ് രണ്ട് ക്രിമിനല്‍ കേസുകള്‍ സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിട്ടില്ലെന്നും അതിനാല്‍ തിരഞ്ഞെടുപ്പ് അസാധുവാക്കണമെന്നുമാവശ്യപ്പെട്ട് അഭിഭാഷകനായ സതീഷ് നല്കിയ പൊതുതാല്പര്യ ഹരജിയിലാണ് കോടതിയുടെ നടപടി.
ഫഡ്നാവിസിനെതിരായ കേസ് ക്രിമിനല്‍ കേസാണ് പരിഗണിക്കുമെന്നും 1951 ലെ ജനപ്രാതിനിധ്യനിയമത്തിലെ സെക്ഷന്‍ 125 എ പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണെന്നും മജിസ്ട്രേറ്റ് എസ് ഡി മേത്ത ഉത്തരവില്‍ വ്യക്തമാക്കി. ഫഡ്നാവിസിനെതിരെ 2015 ല്‍ സതീഷ് ജുഡീഷല്‍ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതില്‍ സമീപിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ അപേക്ഷ തള്ളിയിരുന്നു. പിന്നീട് സെഷന്‍സ് കോടതിയില്‍ സതീഷ് കേസ് കൊടുക്കുകയും ഫഡ്നാവിസിനെതിരെ നടപടിയെടുക്കണമെന്ന് കോടതി ഉത്തരവിടുകയും ചെയ്തു. എന്നാല്‍, ഈ ഉത്തരവിനെതിരെ ഫഡ്നാവിസ് ഹൈക്കോടതിയെ സമീപിക്കുകയും സെഷന്‍സ് കോടതി ഉത്തരവ് റദ്ദു ചെയ്യുകയും ചെയ്തു. പിന്നീട് കേസുമായി മുന്നോട്ടുപോവാനുള്ള സുപ്രിംകോടതി ഉത്തരവിനെ തുടര്‍ന്നാണ് കോടതി സമന്‍സ് അയച്ചത്.