മഹാരാഷ്ട്രയില്‍ 50 ശിവസേന പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ ചേര്‍ന്നു

Update: 2019-10-14 12:03 GMT

പാല്‍ഗര്‍: നിയമസഭ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ 50 ശിവസേന പ്രവര്‍ത്തകര്‍ രാജിവച്ച് സിപിഎമ്മില്‍ ചേര്‍ന്നു. പാല്‍ഗര്‍ ജില്ലയിലെ ദഹാനു തെഹ്‌സിലെ അംബേസരി, നാഗ്‌സരി പ്രദേശങ്ങളിലെ പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പടെയുള്ളവരാണ് സിപിഎമ്മില്‍ ചേര്‍ന്നത്. പഞ്ചായത്ത് സമിതിയംഗം വിജയ് നാന്‍ഗ്രെ, നാഗ്‌സരി വില്ലേജിലെ മുന്‍ സര്‍പഞ്ചുമാരായ വസന്ത് വാസുവ്‌ല, ധുലുറാം ടണ്ടേല്‍ തുടങ്ങിയവരാണ് ശിവസേന വിട്ട് സിപിഎമ്മിലെത്തിയത്. ദഹാനു മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ഥി വിനോദ് നിക്കോളെയുടെ വിജയത്തിനു വേണ്ടി പ്രവര്‍ത്തിക്കുമെന്ന് രാജിവച്ചവര്‍ പറഞ്ഞു. അംബേസരിയില്‍ നടന്ന സിപിഎം പൊതുയോഗത്തില്‍ ഇവര്‍ക്ക് സ്വീകരണവും നല്‍കി. പൊതുയോഗത്തില്‍ സിപിഎം നേതാക്കളായ അഷോക് ധാവ്‌ളെ, മറിയം ധാവ്‌ളെ, സ്ഥാനാര്‍ഥി വിനോദ് നിക്കോളെ സംസാരിച്ചു. ബിജെപിയുടെ സിറ്റിങ് സീറ്റായ ദഹാനു മണ്ഡലത്തില്‍ കോണ്‍ഗ്രസ്, എന്‍സിപി, വിബിഐ പാര്‍ട്ടികളും വിനോദ് നിക്കോളെയെയാണ് പിന്തുണയ്ക്കുന്നത്. മഹാരാഷ്ട്രയില്‍ നിലവില്‍ എട്ട് മണ്ഡലങ്ങളിലാണ് സിപിഎം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുള്ളത്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഉള്‍പ്പടെയുള്ളവര് മണ്ഡലത്തില്‍ പ്രചാരണത്തിനെത്തുന്നുണ്ട്. ദഹാനുവില്‍ ഒക്ടോബര്‍ 16ന് പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പ്രചാരണ പൊതുയോഗത്തില്‍ സംസാരിക്കും.



Tags:    

Similar News