ലാലു പ്രസാദിന്റെ നില അതീവഗുരുതരം; വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായി

റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികില്‍സയിലാണ് അദ്ദേഹം. ഒരാഴ്ചയായി ലാലുവിന്റെ ആരോഗ്യനില സ്ഥിരമല്ലെന്നും 50 ശതമാനം പ്രവര്‍ത്തനക്ഷമമായിരുന്ന വൃക്ക ഇപ്പോള്‍ 37 ശതമാനം മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

Update: 2019-09-01 06:19 GMT

പട്‌ന: ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ആരോഗ്യ നില അതീവ ഗുരുതരമാണന്ന് ആശുപത്രി അധികൃതര്‍. റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികില്‍സയിലാണ് അദ്ദേഹം. ഒരാഴ്ചയായി ലാലുവിന്റെ ആരോഗ്യനില സ്ഥിരമല്ലെന്നും 50 ശതമാനം പ്രവര്‍ത്തനക്ഷമമായിരുന്ന വൃക്ക ഇപ്പോള്‍ 37 ശതമാനം മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. രക്തസമ്മര്‍ദ്ദവും പ്രമേഹവും ഉയര്‍ന്ന അളവിലാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ട ലാലു പ്രസാദ് യാദവ് ഒന്നരവര്‍ഷത്തോളമായി ജയിലില്‍ കഴിയുകയാണ്. 2013 ലാണ് കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലുവിനെ കുറ്റക്കാരനാക്കി വിധിവന്നത്. ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് ഏറെ നാളായി രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികില്‍സയിലാണ് ആദ്ദേഹം.

Tags:    

Similar News