കോണ്‍ഗ്രസ്സില്‍ ഉടച്ചുവാര്‍ക്കല്‍ അനിവാര്യമെന്ന് കെ സി വേണുഗോപാല്‍

പുതിയ അധ്യക്ഷന്‍ വരും വരെ രാഹുല്‍ അധ്യക്ഷ ചുമതല നിര്‍വഹിക്കും. പ്രവര്‍ത്തക സമിതി ഉടന്‍ വിളിക്കുമെന്നും പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുമെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

Update: 2019-07-04 18:26 GMT

തിരുവനന്തപുരം: പാര്‍ട്ടിയില്‍ ഉടച്ചുവാര്‍ക്കല്‍ അനിവാര്യമാണെന്നും പ്രവര്‍ത്തക സമിതിയില്‍ അടക്കം കോണ്‍ഗ്രസില്‍ അടിമുടി മാറ്റം വേണമെന്നും കെ സി വേണുഗോപാല്‍ എംപി. പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് രാഹുല്‍ ഗാന്ധി കാട്ടിയത് നല്ല മാതൃകയാണെന്നും വേണുഗോപാല്‍ പറഞ്ഞു. പുതിയ അധ്യക്ഷന്‍ വരും വരെ രാഹുല്‍ അധ്യക്ഷ ചുമതല നിര്‍വഹിക്കും. പ്രവര്‍ത്തക സമിതി ഉടന്‍ വിളിക്കുമെന്നും പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുമെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News