കശ്മീരില്‍ സ്‌ഫോടനം: കരസേനാ മേജറും ജവാനും കൊല്ലപ്പെട്ടു

Update: 2019-01-11 16:39 GMT

ശ്രീനഗര്‍: ജമ്മു ജശ്മീരിലെ നിയന്ത്രണരേഖയിലുണ്ടായ കുഴിബോംബ് സ്‌ഫോടനത്തില്‍ കരസേനാ മേജറും ജവാനും കൊല്ലപ്പെട്ടു. രാജൗരി ജില്ലയിലെ നൗഷേര മേഖലയില്‍ ഇന്ന് രാത്രിയോടെയായിരുന്നു സംഭവം. നിയന്ത്രണരേഖയില്‍ പട്രോളിങ്ങിനെത്തിയ ഉദ്യോഗസ്ഥരാണ് സായുധരുടെ ആക്രമണത്തിനിരയായത്. സംഭവത്തെ തുടര്‍ന്നു സൈനികര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. നിയന്ത്രണരേഖയ്ക്ക് സമീപം നൗഷേര സെക്ടറില്‍ ലാം ബെല്‍റ്റില്‍ പട്രോളിങ് നടത്തുന്ന സൈനികരെ ലക്ഷ്യമാക്കി സ്ഥാപിച്ച സ്‌ഫോടകവസ്തുവാണ് പൊട്ടിത്തെറിച്ചത്.

സ്‌ഫോടനത്തില്‍ പരിക്കേറ്റ ആര്‍മി മേജറെയും സൈനികനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികില്‍സയ്ക്കിടെയാണ് ഇരുവരും മരിച്ചത്. ആക്രമണത്തില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ട് ലാല്‍ചൗക് മേഖലയിലെ സിആര്‍പിഎഫ് ജീവനക്കാര്‍ക്കെതിരേ സായുധര്‍ ഗ്രനേഡ് ആക്രമണവും നടത്തിയിരുന്നതായാണ് റിപോര്‍ട്ട്.


Tags:    

Similar News