കര്‍ണാടക നഗരകാര്യമന്ത്രി സി എസ് ശിവള്ളി അന്തരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്നു ഹുബ്ബള്ളിയിലെ സ്വകാര്യാശുപത്രിയില്‍ വെള്ളിയാഴ്ച വൈകീട്ടായിരുന്നു അന്ത്യം. കനത്ത പനിയും ഛര്‍ദിലും അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ശിവള്ളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Update: 2019-03-22 11:44 GMT

ബംഗളൂരു: കര്‍ണാടക നഗരകാര്യമന്ത്രി സി എസ് ശിവള്ളി (58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നു ഹുബ്ബള്ളിയിലെ സ്വകാര്യാശുപത്രിയില്‍ വെള്ളിയാഴ്ച വൈകീട്ടായിരുന്നു അന്ത്യം. കനത്ത പനിയും ഛര്‍ദിലും അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ശിവള്ളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുമ്പ് അദ്ദേഹത്തെ ഹൃദയശസ്ത്രക്രിയയ്ക്കും വിധേയനാക്കിയിട്ടുണ്ട്. ധര്‍വാഡ് ജില്ലയിലെ കുഡ്‌ഗോള്‍ മണ്ഡലത്തില്‍നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് ശിവള്ളി.

മൂന്നുതവണയാണ് ശിവള്ളി കുഡ്‌ഗോളില്‍നിന്നു നിയമസഭയിലെത്തിയത്. 1999ല്‍ സ്വതന്ത്രനായാണ് ഗുഡ്‌ഗോളില്‍നിന്നു അദ്ദേഹം വിജയിച്ചത്. 2008ലാണ് ശിവള്ളി കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പിന്നീട് 2013ലും 2018ലും കോണ്‍ഗ്രസ് ബാനറില്‍ ശിവള്ളി നിയമസഭയിലെത്തി. ധര്‍വാഡില്‍ ബഹുനില കെട്ടിടം തകര്‍ന്നപ്പോള്‍ മൂന്നുദിവസം സ്ഥലത്ത് ക്യാംപ് ചെയ്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ശിവള്ളിയായിരുന്നു.

Tags:    

Similar News