കമല്‍നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രിയാകും

ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ നടന്ന ചര്‍ച്ചകളിലാണ് തീരുമാനം. നിയമസഭാ കക്ഷിയോഗം ഇന്നു തന്നെ ചേര്‍ന്ന് കമല്‍നാഥിനെ നേതാവായി തിരഞ്ഞെടുക്കും.

Update: 2018-12-13 17:15 GMT

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനുമായ അദ്ധ്യക്ഷനുമായ കമല്‍നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രിയാകും. ഔദ്യോഗിക പ്രഖ്യാപനം ഇന്നു തന്നെയുണ്ടാകുമെന്നാണ് റിപോര്‍ട്ട്്്. ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ നടന്ന ചര്‍ച്ചകളിലാണ് തീരുമാനം. നിയമസഭാ കക്ഷിയോഗം ഇന്നു തന്നെ ചേര്‍ന്ന് കമല്‍നാഥിനെ നേതാവായി തിരഞ്ഞെടുക്കും.

മുഖ്യമന്ത്രിസ്ഥാനത്തേക്ക് കമല്‍നാഥിനൊപ്പം യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യകൂടി നിലയുറപ്പിച്ചതോടെയാണ് തീരുമാനം വൈകിയത്. സത്യപ്രതിജ്ഞ നാളെ ഉണ്ടായേക്കും.


Tags: