മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചു; സല്‍മാന്‍ ഖാനെതിരേ പരാതിയുമായി മാധ്യമപ്രവര്‍ത്തകന്‍

അശോക് ശ്യാംലാല്‍ പാണ്ഡേ എന്നയാളാണ് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ മുംബൈ ഡിഎന്‍ നഗര്‍ പോലിസ് കേസെടുത്തു. ഭാരത് എന്ന സിനിമയുടെ പ്രമോഷന്‍ ഷൂട്ടിന് സല്‍മാന്‍ സൈക്കിളില്‍ ജുഹുവില്‍നിന്ന് കണ്ടിവാലിയിലേക്ക് പോവുന്നതിന്റെ വീഡിയോ ദൃശ്യം ചിത്രീകരിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചെന്നാണ് പരാതി.

Update: 2019-04-26 02:02 GMT

മുംബൈ: മൊബൈല്‍ ഫോണ്‍ ബലമായി പിടിച്ചുവാങ്ങിയതിന് ബോളിവുഡ് താരം സല്‍മാന്‍ഖാനെതിരേ പോലിസില്‍ പരാതി. മാധ്യമപ്രവര്‍ത്തകന്‍ അശോക് ശ്യാംലാല്‍ പാണ്ഡേ ആണ് സല്‍മാനെതിരേ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ മുംബൈ ഡിഎന്‍ നഗര്‍ പോലിസ് കേസെടുത്തു. ഭാരത് എന്ന സിനിമയുടെ പ്രമോഷന്‍ ഷൂട്ടിന് സല്‍മാന്‍ സൈക്കിളില്‍ ജുഹുവില്‍നിന്ന് കണ്ടിവാലിയിലേക്ക് പോവുന്നതിന്റെ വീഡിയോ ദൃശ്യം ചിത്രീകരിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചെന്നാണ് പരാതി. വീഡിയോ ചിത്രീകരിക്കാന്‍ താന്‍ അംഗരക്ഷകരില്‍നിന്ന് അനുവാദം വാങ്ങിയിരുന്നതായി പാണ്ഡേ പറയുന്നു.

എന്നാല്‍, വീഡിയോ ചിത്രീകരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സല്‍മാന്‍ അംഗരക്ഷകനെ വിളിച്ചുവരുത്തുകയും തന്റെ മൊബൈല്‍ ബലമായി പിടിച്ചുവാങ്ങുകയുമായിരുന്നു. മാധ്യമപ്രവര്‍ത്തകനാണെന്ന് പറഞ്ഞെങ്കിലും തനിക്ക് അതൊന്നും അറിയേണ്ടെന്ന് പറഞ്ഞ സല്‍മാന്‍, മൊബൈല്‍ഫോണ്‍ തട്ടിപ്പറിക്കുകയായിരുന്നു. തുടര്‍ന്ന് പോലിസിനെ വിളിച്ചതോടെ മൊബൈല്‍ മടക്കിനല്‍കിയെന്നും പരാതിയില്‍ പറയുന്നു. അതേസമയം, അനുവാദമില്ലാതെയാണ് പാണ്ഡേ വീഡിയോ ചിത്രീകരിച്ചതെന്നാരോപിച്ച് സല്‍മാന്റെ അംഗരക്ഷകനും പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Tags:    

Similar News