ജെഎൻയു: സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് നേരെ അച്ചടക്ക നടപടിക്ക് നീക്കം

വിദ്യാർഥി പ്രക്ഷോഭം ശക്തമായതിന് പിന്നാലെ ജെഎൻയുവിലെ ഹോസ്റ്റൽ ഫീസ് വർധനവിൽ അധികൃതർ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു.

Update: 2019-11-15 07:20 GMT

ന്യൂഡൽഹി: ജെഎൻയുവില്‍ ഫീസ് വര്‍ധനക്കെതിരേ സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് നേരെ അച്ചടക്ക നടപടിക്ക് നീക്കം. കഴിഞ്ഞ ദിവസം നടന്ന സമരത്തെക്കുറിച്ച് സർവകലാശാല തലത്തിൽ അന്വേഷണം നടത്തുമെന്നും സമരത്തിന് പങ്കെടുത്ത ജെഎന്‍യു വിദ്യാർഥികൾക്കെതിരേ അച്ചടക്ക നടപടിയെടുക്കുമെന്നാണ് നിലവിലെ വിവരം.

അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്‍റെ 100 മീറ്റർ ചുറ്റളവിൽ സമരങ്ങൾ പാടില്ലെന്ന ഡൽഹി ഹൈക്കോടതിയുടെ വിധി ലംഘിച്ചതിന് വിദ്യാർത്ഥികൾക്കെതിരേ കോടതിയെ സമീപിക്കാനും തീരുമാനിച്ചതായാണ് വിവരം. വിദ്യാര്‍ഥി വിരുദ്ധ നിലപാടുകൾക്കെതിരേ ആയിരുന്നു വിദ്യാര്‍ഥികളുടെ സമരം. വിദ്യാർഥി പ്രക്ഷോഭം ശക്തമായതിന് പിന്നാലെ ജെഎൻയുവിലെ ഹോസ്റ്റൽ ഫീസ് വർധനവിൽ അധികൃതർ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു.

ഹോസ്റ്റൽ സിംഗിൾ റൂമിന് 20 രൂപ മാസവാടകയുണ്ടായിരുന്നത് 600 രൂപയായിട്ടാണ് വർദ്ധിപ്പിച്ചിരുന്നത്, പ്രക്ഷോഭത്തെ തുടർന്ന് ഇത് 200 രൂപയാക്കി മാറ്റി. ഡബിൾ റൂമിന്‍റെ മാസവാടക 10 രൂപയിൽ നിന്ന് മുന്നൂറ് രൂപയാക്കിയത് 100 രൂപയാക്കിയും കുറച്ചു. എന്നാൽ യൂട്ടിലിറ്റി ചാർജുകളും സർവ്വീസ് ചാർജുകളും കുട്ടികളിൽ നിന്ന് ഈടാക്കും.

Similar News