ഹര്‍ദിക്കും ജിഗ്നേഷും കനയ്യ കുമാറിന് വേണ്ടി പ്രചരണത്തിനെത്തും

താനും ഹര്‍ദികും പ്രചാരണത്തിനെത്തുമെന്ന കാര്യം ജിഗ്നേഷാണ് അറിയിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ കനയ്യ കുമാറിനെ പിന്തുണച്ച് മണ്ഡലത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

Update: 2019-03-28 03:01 GMT

പട്‌ന: ബിഹാറിലെ ബെഗുസരായിയില്‍ നിന്ന് മല്‍സരിക്കുന്ന ജെഎന്‍യു വിദ്യാര്‍ഥി നേതാവ് കനയ്യ കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഗുജറാത്തിലെ ദലിത് നേതാവ് ജിഗ്നേഷ് മേവാനിയും പട്ടീദാര്‍ നേതാവ് ഹാര്‍ദിക് പട്ടേലും എത്തും. താനും ഹര്‍ദികും പ്രചാരണത്തിനെത്തുമെന്ന കാര്യം ജിഗ്നേഷാണ് അറിയിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ കനയ്യ കുമാറിനെ പിന്തുണച്ച് മണ്ഡലത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

കനയ്യ ബെഗുസരായിക്കാര്‍ക്ക് നാട്ടുകാരനാണ്. ബിജെപി സ്ഥാനാര്‍ഥി കേന്ദ്രമന്ത്രി ഗിരിരാജ് സിങിനെ പോലൊരാള്‍ക്ക് ബെഗുസരായിയില്‍ കനയ്യയെ നേരിടുക പ്രയാസകരമായിരിക്കുമെന്ന് ജിഗ്നേഷ് ചൂണ്ടിക്കാട്ടി. സിപിഐ സ്ഥാനാര്‍ഥിയായാണ് കനയ്യ ബെഗുസരായിയില്‍ നിന്ന് മല്‍സരിക്കുന്നത്. ഗിരിരാജ് സിങിനെ പുറമേ ആര്‍ജെഡി സ്ഥാനാര്‍ഥി തന്‍വീര്‍ ഹസനും മണ്ഡലത്തില്‍ മല്‍സര രംഗത്തുണ്ട്.

2015-16 വര്‍ഷം ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റായിരുന്നു കനയ്യ കുമാര്‍. രാജ്യദ്രോഹം ആരോപിച്ച് 2016 ഫെബ്രുവരിയില്‍ കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു.  

Tags:    

Similar News