കശ്മീരില്‍ ഏറ്റുമുട്ടല്‍; സായുധന്‍ കൊല്ലപ്പെട്ടു

Update: 2021-10-09 01:39 GMT

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പോലിസുമായുണ്ടായ ഏറ്റുമുട്ടലില്‍ സായുധന്‍ കൊല്ലപ്പെട്ടു. ഒരാള്‍ രക്ഷപ്പെട്ടു. ശ്രീനഗറിലാണ് ഏറ്റമുട്ടലുണ്ടായത്. പോലിസ് സംഘത്തിന് നേര്‍ക്ക് സായുധര്‍ വെടിയുതിര്‍ക്കുകയായിരുന്നു. പോലിസ് തിരിച്ചടിച്ച് നടത്തിയ വെടിവയ്പ്പിലാണ് ഒരു സായുധന്‍ കൊല്ലപ്പെട്ടത്.

സംഭവസ്ഥലത്തുനിന്നും ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തതായി ജമ്മു കശ്മീര്‍ പോലിസ് അറിയിച്ചു. കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കശ്മീരില്‍ സുരക്ഷാസേനയും സായുധരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.

Tags:    

Similar News