ചിദംബരത്തിന് ഇടക്കാല സംരക്ഷണം; തിങ്കളാഴ്ചവരെ അറസ്റ്റുചെയ്യരുതെന്ന് സുപ്രിംകോടതി

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചിദംബരത്തിനെതിരേ രേഖാമൂലമായ തെളിവുകളുണ്ടോയെന്ന് ഇഡിയോട് കോടതി ചോദിച്ചു. ഇല്ലെന്നായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മറുപടി. അഴിമതിക്കേസില്‍ സിബിഐ അറസ്റ്റുചെയ്തതിനെതിരായ കേസും ഇഡിയുടെ കേസും തിങ്കളാഴ്ച സുപ്രിംകോടതി കേള്‍ക്കും.

Update: 2019-08-23 08:33 GMT

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ മുന്‍ കേന്ദ്രധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തെ തിങ്കളാഴ്ചവരെ അറസ്റ്റുചെയ്യരുതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറോട് സുപ്രിംകോടതി നിര്‍ദേശിച്ചു. ഇതോടെ ഇഡിയുടെ അറസ്റ്റില്‍നിന്ന് ചിദംബരത്തിന് ഇടക്കാല പരിരക്ഷ ലഭിച്ചിരിക്കുകയാണ്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചിദംബരത്തിനെതിരേ രേഖാമൂലമായ തെളിവുകളുണ്ടോയെന്ന് ഇഡിയോട് കോടതി ചോദിച്ചു. ഇല്ലെന്നായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മറുപടി. അഴിമതിക്കേസില്‍ സിബിഐ അറസ്റ്റുചെയ്തതിനെതിരായ കേസും ഇഡിയുടെ കേസും തിങ്കളാഴ്ച സുപ്രിംകോടതി കേള്‍ക്കും.

സിബിഐയുടെ കസ്റ്റഡി കാലാവധി തിങ്കളാഴ്ച അവസാനിക്കും. ചിദംബരം നിലവില്‍ സിബിഐയുടെ കസ്റ്റഡിയിലാണ്. തിങ്കളാഴ്ച തന്ന അറസ്റ്റുചെയ്തത് ചോദ്യംചെയ്തുകൊണ്ടുള്ള ചിദംബരത്തിന്റെ ഹര്‍ജിയും സുപ്രിംകോടതി പരിഗണിക്കും. തിങ്കളാഴ്ച ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി അവസാനിക്കും. ചോദ്യം ചെയ്യുന്നതിനായി തുടര്‍ന്നും കസ്റ്റഡിയില്‍ വേണമെന്ന് സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കോടതിയില്‍ ആവശ്യപ്പെടും.

ഐഎന്‍എക്‌സ് മീഡിയ കേസില്‍ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ടുള്ള ചിദംബരത്തിന്റെ ഹരജി അറസ്റ്റ് നടന്നതിനാല്‍ ഇനി നിലനില്‍ക്കില്ല. ജസ്റ്റിസ് ആര്‍ ഭാനുമതി, ജസ്റ്റിസ് എ എസ് ബൊപ്പണ്ണ എന്നിവരുള്‍പ്പെടുന്ന ബെഞ്ചാണ് തിങ്കളാഴ്ച കേസ് കേള്‍ക്കുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് ചിദംബരത്തിനെ സിബിഐ അറസ്റ്റ് ചെയ്തത്. കേസില്‍ ഡല്‍ഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ ചിദംബരം സുപ്രിംകോടതിയെ സമീപിച്ചെങ്കിലും ജാമ്യഹരജി പരിഗണിക്കുന്നത് കോടതി മാറ്റിവയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐ അദ്ദേഹത്തെ ഡല്‍ഹിയിലെ വസതിയില്‍നിന്ന് അറസ്റ്റുചെയ്തത്. 

Tags:    

Similar News