ഇന്ത്യയുടെ ധനക്കമ്മി ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റ് ലക്ഷ്യത്തിന്‍റെ 114.8 ശതമാനമായി

സര്‍ക്കാരിന്‍റെ വരുമാനവും ചെലവും തമ്മിലുളള അന്തരമാണ് ധനക്കമ്മി. സർക്കാരിന്റെ വരുമാനവും ചെലവും തമ്മിലുള്ള അന്തരം നവംബർ അവസാനത്തോടെ 8.07 ലക്ഷം കോടി രൂപയായിരുന്നു.

Update: 2020-01-01 19:13 GMT

ന്യൂഡൽഹി: ഇന്ത്യയുടെ ധനക്കമ്മി ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റ് ലക്ഷ്യത്തിന്‍റെ 114.8 ശതമാനമായി. കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്സാണ് ഇത് സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കിയത്. നവംബര്‍ വരെയുളള കണക്കുകള്‍ പ്രകാരം 8.07 ലക്ഷം കോടി രൂപയാണ് കൂടിയിട്ടുളളത്.

സര്‍ക്കാരിന്‍റെ വരുമാനവും ചെലവും തമ്മിലുളള അന്തരമാണ് ധനക്കമ്മി. സർക്കാരിന്റെ വരുമാനവും ചെലവും തമ്മിലുള്ള അന്തരം നവംബർ അവസാനത്തോടെ 8.07 ലക്ഷം കോടി രൂപയായിരുന്നു. ഒരു വർഷത്തെ മുഴുവൻ ലക്ഷ്യത്തേക്കാൾ ഒരു ലക്ഷം കോടി രൂപ (13 ശതമാനം) അധികമാണ്.

മൊത്ത നികുതി വരുമാനത്തിൽ ഉണ്ടായ നിരന്തരമായ കുറവും സർക്കാർ ധനകാര്യങ്ങളിലെ ചിലവ് സ്ഥിരമായി വർദ്ധിക്കുന്നതും ധനക്കമ്മി വർധിക്കുന്നതിന് കാരണമായി. കോർപ്പറേഷൻ നികുതി പിരിവ് വരുമാനത്തിൽ ഒരു ശതമാനം കുറഞ്ഞപ്പോൾ റോഡുകളുടെ ബജറ്റ് മൂലധന ചിലവ് ഏറ്റവും മോശമായ പ്രത്യാഘാതമുണ്ടാക്കി. 

Similar News