മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതര്‍ അഞ്ച് ലക്ഷം കടന്നു
ഇന്ന് രോഗം ബാധിച്ച് മരിച്ചത് 275 പേരാണ്.
മുബൈ: മഹാരാഷ്ട്രയില്‍ ആകെ കൊവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. 12,822 പേര്‍ക്കാണ് ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത്. ഇതുവരെയുള്ള രോഗബാധിതരുടെ എണ്ണം 503,084. ഇതില്‍ 1,47,048 പേരാണ് നിലവില്‍ ചികിൽസയിലുള്ളത്. ഇന്ന് രോഗം ബാധിച്ച് മരിച്ചത് 275 പേരാണ്.
തമിഴ്നാട്ടില്‍ പുതിയതായി 5883 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 118 പേരാണ് ശനിയാഴ്ച മാത്രം രോഗം ബാധിച്ച് മരിച്ചത്. ചെന്നൈയില്‍ മാത്രം 108,124 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 11,734 പേര് ചികിത്സയില്‍ കഴിയുന്നതായി സംസ്ഥാന ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
ആന്ധ്രപ്രദേശില്‍ 10,080 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,17,040 ആയി. 85486 പേരാണ് നിലവില്‍ ചികിൽസയിലുള്ളത്. 1939 പേര് ഇതുവരെ രോഗംബാധിച്ച് മരണപ്പെട്ടു.