ഐ ലൗവ് മോഡിയാവാം, ഐ ലൗവ് മുഹമ്മദ് പാടില്ല, ഈ രാജ്യം എങ്ങോട്ടാണ് പോവുന്നത്: അസദുദ്ദീന്‍ ഉവൈസി

Update: 2025-10-03 15:08 GMT

ഹൈദരാബാദ്: ഐ ലൗവ് മുഹമ്മദ് പോസ്റ്റര്‍ വിവാദത്തില്‍ പ്രതികരിച്ച് എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഒവൈസി. വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഒവൈസി രൂക്ഷമായി വിമര്‍ശിച്ചു. ഐ ലൗവ് മുഹമ്മദ് പോസ്റ്ററിന്റെ പേരില്‍ കഴിഞ്ഞ ദിവസങ്ങളിലായി ഉത്തര്‍പ്രദേശില്‍ നടക്കുന്നത് എന്താണെന്നും രാജ്യം ഏത് ദിശയിലേക്കാണ് പോവുന്നതെന്നും ഒവൈസി ചോദിച്ചു. ഒരാള്‍ക്ക് ഐ ലൗവ് മോഡി എന്ന് രാജ്യത്ത് പറയാം. അതിന് ഒരു കുഴപ്പവുമില്ല. എന്നാല്‍ ഐ ലൗവ് മുഹമ്മദ് എന്ന് പറയാന്‍ ആവില്ല. മുഹമ്മദ് നബിയോടുള്ള സ്‌നേഹം പ്രകടിപ്പിക്കാനുള്ള നിയന്ത്രണങ്ങളെ ഒവൈസി ചോദ്യം ചെയ്തു. നമ്മുക്ക് പള്ളിയിലേക്ക് പോവാന്‍ ആഗ്രഹിച്ചാല്‍ അവര്‍ അത് തട്ടിയെടുക്കുന്നു. താന്‍ ഒരു മുസ് ലിം ആണെന്നും താന്‍ മുഹമ്മദിനെ സ്‌നേഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മോഡിയെ സ്‌നേഹിക്കുന്നു എന്ന എഴുതിയ ബാനര്‍ സ്ഥാപിക്കുന്ന ആള്‍ക്കെതിരേ ആരും കേസ്സെടുക്കില്ലെന്നും ഉവൈസി പറഞ്ഞു. സെപ്തംബര്‍ നാലിന് നബിദിന റാലിയാല്‍ ഐ ലൗവ് മുഹമ്മദ് എഴുതിയ ബോര്‍ഡുകള്‍ സ്ഥാപിച്ചതിനെ തുടര്‍ന്നായിരുന്ന കേസ്. ഇതിനെ തുടര്‍ന്ന് നിരവധി പ്രതിഷേധങ്ങളും അക്രമങ്ങളും ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നിരുന്നു. 1000കണക്കിന് പേര്‍ക്കെതിരേയാണ് പോലിസ് സംഭവുമായി ബന്ധപ്പെട്ട് കേസെടുത്തിരിക്കുന്നത്.






Tags: