ഹണിട്രാപ്പ് കേസ്: മൂന്ന് സ്ത്രീകള്‍ ഉള്‍പ്പടെ നാല് പേര്‍ അറസ്റ്റില്‍

രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും ബ്ലാക്ക് മെയില്‍ ചെയ്ത സംഭവത്തിലാണ് മൂന്ന് സ്ത്രീകളെയും ഒരു പുരുഷനെയും ഭോപ്പാല്‍ പോലിസ് പിടികൂടിയത്.

Update: 2019-09-19 03:50 GMT

ഭോപ്പാല്‍: ഹണിട്രാപ്പ് കേസില്‍ ഭോപ്പാലില്‍ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പടെ നാല് പേരെ പോലിസ് അറസ്റ്റ് ചെയ്തു. രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും ബ്ലാക്ക് മെയില്‍ ചെയ്ത സംഭവത്തിലാണ് മൂന്ന് സ്ത്രീകളെയും ഒരു പുരുഷനെയും ഭോപ്പാല്‍ പോലിസ് പിടികൂടിയത്.

ഇന്‍ഡോര്‍ പോലിസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഭോപ്പാല്‍ പോലിസ് അറസ്റ്റ് ചെയ്ത പ്രതികളെ പിന്നീട് ഇന്‍ഡോര്‍ പോലിസിന് കൈമാറി.




Tags:    

Similar News