മുംബൈയില്‍ കനത്ത മഴ; നിരവധി പ്രദേശങ്ങള്‍ വെള്ളത്തില്‍

സിയോണ്‍, ഗൊരേഗാവ് എന്നിവയുള്‍പ്പെടെ ചില പ്രദേശങ്ങളാണ് വെള്ളത്തിലായത്. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് നിരവധി യാത്രക്കാര്‍ മുംബൈയിലെ സിയോണ്‍ റെയില്‍വേ സ്റ്റേഷനില്‍ കുടുങ്ങി.

Update: 2020-09-23 01:48 GMT

മുംബൈ: കനത്ത മഴയെത്തുടര്‍ന്ന് മുംബൈയിലെ പല ഭാഗങ്ങളും വെള്ളത്തിലായി. ചൊവ്വാഴ്ച രാത്രിയിലാണ് മുംബൈയില്‍ മഴ ശക്തമായത്. മുംബൈ സബര്‍ബനില്‍ 23.4 മില്ലിമീറ്റര്‍ മഴയാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. അതേസമയം, സാധാരണ ലഭിക്കുന്ന മഴയില്‍ നിന്ന് 129 ശതമാനം കുറവാണ് നഗരത്തില്‍ രേഖപ്പെടുത്തിയതെന്നാണ് റിപോര്‍ട്ടുകള്‍. കനത്ത മഴയെത്തുടര്‍ന്ന് മുംബൈയുടെ പല ഭാഗങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ടത് ജനജീവിതം താറുമാറാക്കി.

സിയോണ്‍, ഗൊരേഗാവ് എന്നിവയുള്‍പ്പെടെ ചില പ്രദേശങ്ങളാണ് വെള്ളത്തിലായത്. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് നിരവധി യാത്രക്കാര്‍ മുംബൈയിലെ സിയോണ്‍ റെയില്‍വേ സ്റ്റേഷനില്‍ കുടുങ്ങി. മുംബൈയില്‍ ഇന്നും കനത്ത മഴയുണ്ടാവുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. മേഘാവൃതമായ ആകാശമാണ് മുംബൈയില്‍ കാണപ്പെടുന്നത്. മുംബൈയിലെ പരമാവധി താപനില ബുധനാഴ്ച 32 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കുമെന്നും കുറഞ്ഞ താപനില 26 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കുമെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

Tags:    

Similar News