ഗുജ്ജാര്‍ സമരം: രണ്ടാം ദിനവും ഡല്‍ഹി-മുംബൈ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു

മലര്‍ന, നിമോദ റെയില്‍വേ സ്‌റ്റേഷനുകളിലാണ് കേണല്‍ കിരോരി സിങ് മീണയുടെ നേതൃത്വത്തില്‍ ഗുജ്ജാറുകള്‍ ട്രെയിന്‍ തടയുന്നത്.

Update: 2019-02-09 14:57 GMT

ജയ്പൂര്‍: ജോലിയിലും വിദ്യാഭ്യാസത്തിലും അഞ്ച് ശതമാനം സംവരണം ആവശ്യപ്പെട്ട് ഗുജ്ജാര്‍ ആരക്ഷണ്‍ സമിതി നടത്തുന്ന സമരം രണ്ടാം ദിനവും ഡല്‍ഹി-മുംബൈ ട്രെയിന്‍ ഗതാഗതത്തെ ഗുരുതരമായി ബാധിച്ചു. മലര്‍ന, നിമോദ റെയില്‍വേ സ്‌റ്റേഷനുകളിലാണ് കേണല്‍ കിരോരി സിങ് മീണയുടെ നേതൃത്വത്തില്‍ ഗുജ്ജാറുകള്‍ ട്രെയിന്‍ തടയുന്നത്.

നിസാമുദ്ദീന്‍-ഇന്‍ഡോര്‍ എക്‌സ്പ്രസ്, ഡെറാഡൂണ്‍ എക്‌സ്പ്രസ് തുടങ്ങിയവയെ സമരം ബാധിച്ചു. ട്രെയിന്‍ റദ്ദാക്കലും വഴിതിരിച്ചുവിടലും കാരണം മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള യാത്രക്ക്രാര്‍ വലിയ പ്രയാസമാണു നേരിടുന്നത്. പാട്‌ന-അഹ്മദാബാദ് ട്രെയിന്‍ റൂട്ടില്‍ മാറ്റം വരുത്തി. ജയ്പൂര്‍ ബയാന എക്‌സ്പ്രസ് ഭാഗികമായി റദ്ദാക്കി. ഹസ്‌റത് നിസാമുദ്ദീന്‍-ഉദയ്പൂര്‍, ഫിറോസ്പൂര്‍ കന്റോണ്‍മെന്റ് മുംബൈ ട്രെയിന്‍, അഹ്മദാബാദ്-ശ്രീ വൈഷ്ണു ദേവി കത്ര ട്രെയിന്‍, മുംബൈ സെന്‍ട്രല്‍-അമൃത്സര്‍ റൂട്ടിലും മാറ്റംവരുത്തി. ഡല്‍ഹിയില്‍ നിന്നു വരുന്ന ട്രെയിനുകള്‍ ബയാനയില്‍ യാത്ര അവസാനിപ്പിച്ചു.

ഹിന്‍ഡോന്‍-കരൗലി റൂട്ടിലെ ബസ് ഗതാഗത്തെയും സമരം ബാധിച്ചിട്ടുണ്ട്. ഗുജ്ജാര്‍ നേതാക്കളുമായി ചര്‍ച്ച നടത്തുന്നതിന് രാജസ്ഥാന്‍ സര്‍ക്കാര്‍ മൂന്നംഗ മന്ത്രിതല സമിതിയെ നിയോഗിച്ചിട്ടുണ്ട്.  

Tags:    

Similar News