ഗുജറാത്ത് പത്താം ക്ലാസ് പരീക്ഷാഫലം; 63 വിദ്യാലയങ്ങളില്‍ കൂട്ടത്തോല്‍വി

ഗുജറാത്ത് ഹയര്‍സെക്കണ്ടറി ബോര്‍ഡ് നടത്തിയ പത്താം ക്ലാസ് പരീക്ഷയില്‍ 63 വിദ്യാലയങ്ങളില്‍ മുഴുവന്‍ വിദ്യാര്‍ഥികളും തോറ്റു. ചൊവ്വാഴ്ചയാണ് ഫലം പ്രസിദ്ധീകരിച്ചത്. 8,22,823 വിദ്യാര്‍ഥികള്‍ എഴുതിയ പരീക്ഷയില്‍ 5,51,023 പേര്‍ വിജയിച്ചതായി ഹയര്‍സെക്കണ്ടറി ബോര്‍ഡ് ചെയര്‍മാന്‍ എ ജെ ഷാ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Update: 2019-05-22 12:52 GMT

ഗാന്ധിനഗര്‍: ഗുജറാത്ത് ഹയര്‍സെക്കണ്ടറി ബോര്‍ഡ് നടത്തിയ പത്താം ക്ലാസ് പരീക്ഷയില്‍ 63 വിദ്യാലയങ്ങളില്‍ മുഴുവന്‍ വിദ്യാര്‍ഥികളും തോറ്റു. ചൊവ്വാഴ്ചയാണ് ഫലം പ്രസിദ്ധീകരിച്ചത്. 8,22,823 വിദ്യാര്‍ഥികള്‍ എഴുതിയ പരീക്ഷയില്‍ 5,51,023 പേര്‍ വിജയിച്ചതായി ഹയര്‍സെക്കണ്ടറി ബോര്‍ഡ് ചെയര്‍മാന്‍ എ ജെ ഷാ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

66.97 ശതമാനമാണ് മൊത്തം വിജയശതമാനം. കഴിഞ്ഞ വര്‍ഷം ഇത് 67.5 ശതമാനമായിരുന്നു. 366 സ്‌കൂളുകള്‍ നൂറു ശതമാനം വിജയം നേടി. ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ 88.11 ശതമാനം വിജയമുണ്ട്. ഹിന്ദി മീഡിയത്തില്‍ 72.66 ശതമാനമാണ് വിജയം. ഗുജറാത്തി മീഡിയം സ്‌കൂളുകളില്‍ 64.58 ശതമാനം മാത്രമാണ് വിജയം.

ഈ വര്‍ഷത്തെ ജിഎസ്എച്ച്ഇബി പരീക്ഷയില്‍ പെണ്‍കുട്ടികള്‍ മികച്ച വിജയം നേടി. 72.64 ശതമാനം പെണ്‍കുട്ടികളാണ് വിജയിച്ചത്. 62.83 ശതമാനം ആണ്‍കുട്ടികളും വിജയിച്ചു.




Tags:    

Similar News