മഹാരാഷ്ട്ര: ഗോരക്ഷാ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പോലിസുകാര്‍ക്കു പരിക്ക്

ഡിവൈഎസ്പി വിശ്വേശ്വര്‍ നന്ദേകര്‍ അടക്കമുള്ള ആറു പോലിസുകാര്‍ക്കാണു ഗുരുതര പരിക്കേറ്റത്. 2018ലെ റിപ്പബ്ലിക് ദിനത്തില്‍ പോലിസ് മെഡല്‍ നേടിയ ഉദ്യോഗസ്ഥനാണ് വിശ്വേശ്വര്‍ നന്ദേകര്‍

Update: 2019-01-28 10:05 GMT

മുംബൈ: ഗോവധം നടക്കുന്നുവെന്നാരോപിച്ചു മുംബൈ-ഗോവ ഹൈവേ ഉപരോധിച്ച ഗോരക്ഷാ പ്രവര്‍ത്തര്‍ പോലിസുകാര്‍ക്കു നേരെ നടത്തിയ ആക്രമണത്തില്‍ ഡിവൈഎസ്പി അടക്കം ആറു പോലിസുകാര്‍ക്കു പരിക്ക്. ഡിവൈഎസ്പി വിശ്വേശ്വര്‍ നന്ദേകര്‍കാണു ഗുരുതര പരിക്കേറ്റത്. 2018ലെ റിപ്പബ്ലിക് ദിനത്തില്‍ പോലിസ് മെഡല്‍ നേടിയ ഉദ്യോഗസ്ഥനാണ് വിശ്വേശ്വര്‍ നന്ദേകര്‍. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ തനിക്കു പോലിസ് മെഡലാണു ലഭിച്ചത്. എന്നാല്‍ ഈ റിപ്പബ്ലിക് ദിനം ഓര്‍കാനിഷ്ടപ്പെടാത്തതാവുകയായിരുന്നുവെന്നു വിശ്വേശ്വര്‍ നന്ദേകര്‍ പറഞ്ഞു. മേഖലയില്‍ ഗോവധം നടക്കുന്നുവെന്നും പോലിസ് നടപടി എടുക്കുന്നില്ലെന്നും ആരോപിച്ചു ശനിയാഴ്ചയാണ് 800ഓളം വരുന്ന ഗോരക്ഷാ പ്രവര്‍ത്തകര്‍ പുലര്‍ച്ചെ 5.30ഓടെ ഹൈവേ ഉപരോധിച്ചത്. ഇതേ തുടര്‍ന്നു ഏഴു കിലോമീറ്ററോളം നീളത്തില്‍ വന്‍ ഗതാഗത കുരുക്ക് രുപപ്പെട്ടു. സ്ഥലത്തെത്തിയ പോലിസ് പ്രതിഷേധക്കാരോടു പിരിഞ്ഞു പോവാന്‍ ആവശ്യപ്പെട്ടു. ഇതോടെ പ്രതിഷേധക്കാര്‍ കല്ലുകളും വടിയും ഉപയോഗിച്ചു പോലിസിനെ ആക്രമിക്കുകയായിരുന്നു. നിരവധി പോലിസ് വാഹനങ്ങളും അക്രമികള്‍ അഗ്നിക്കിരയാക്കി. അതേസമയം ഗോഹത്യയല്ല പ്രതിഷേധത്തിനു കാരണമെന്നും മുന്‍കൂട്ടി തയ്യാറാക്കിയതു പ്രകാരമാണ് അക്രമികള്‍ പുലര്‍ച്ചെ തന്നെ അക്രമത്തിനിറങ്ങിയതെന്നും പോലിസ് പറഞ്ഞു. എന്നാല്‍ ഗോഹത്യ നടന്നുവെന്നുറപ്പായിട്ടും നടപടി എടുക്കാത്ത പോലിസുകാരുടെ നടപടി ആണ് അക്രമത്തിനു കാരണമായതെന്നു ശിവസേന ജില്ലാ പ്രസിഡന്റ് സച്ചിന്‍ കാതം കുറ്റപ്പെടുത്തി.

Tags:    

Similar News