ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് സൗജന്യ വൈ-ഫൈ വാഗ്ദാനം ചെയ്ത് എഎപി
ആം ആദ്മി പാര്‍ട്ടി നേതാവ് രാഘവ് ചദ്ധയാണ് ഇക്കാര്യം അറിയിച്ചത്. വൈ-ഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ സ്ഥാപിച്ച് കര്‍ഷകര്‍ക്ക് വീഡിയോ കോള്‍ ചെയ്യാനും കുടുംബാംഗങ്ങളുമായി ബന്ധപ്പെടാനും അവസരമൊരുക്കും.
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലെ അതിര്‍ത്തിയില്‍ സമരം നടത്തുന്ന കര്‍ഷകര്‍ക്ക് സൗജന്യ വൈ-ഫൈ വാഗ്ദാനം ചെയ്ത് ആം ആദ്മി പാര്‍ട്ടി. ആം ആദ്മി പാര്‍ട്ടി നേതാവ് രാഘവ് ചദ്ധയാണ് ഇക്കാര്യം അറിയിച്ചത്. വൈ-ഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ സ്ഥാപിച്ച് കര്‍ഷകര്‍ക്ക് വീഡിയോ കോള്‍ ചെയ്യാനും കുടുംബാംഗങ്ങളുമായി ബന്ധപ്പെടാനും അവസരമൊരുക്കും.
ഡല്‍ഹി- ഹരിയാന അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകരെ അഭിസംബോധന ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. മാന്യമായ ജീവിതം നയിക്കാന്‍ ഒരു വ്യക്തിക്ക് റൊട്ടിയും വസ്ത്രവും വീടും ആവശ്യമാണ്. എന്നാല്‍, ഇപ്പോള്‍ ഇന്റര്‍നെറ്റും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആവശ്യം വന്നാലുടന്‍ ഞങ്ങള്‍ അവിടെ ഹോട്ട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കും.
ഹോട്ട്‌സ്‌പോട്ടുകളുടെ 100 മീറ്ററിനുള്ളില്‍ സിഗ്നലുകളുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള എഎപി സര്‍ക്കാര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. ഇവര്‍ക്കാവശ്യമായ കുടിവെള്ളം, സാനിറ്റേഷന്‍, വൈദ്യസഹായം എന്നിവ ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.