കുംഭമേളക്കായൊരുക്കിയ ക്യാംപില്‍ തീപിടുത്തം

ദിഗംബര്‍ അഘാഡ നിര്‍മിച്ച ടെന്റുകളില്‍ ഒന്നിനാണ് തീ പിടിച്ചത്. തുടര്‍ന്നു നിരവധി ടെന്റുകള്‍ കത്തിയമര്‍ന്നു. സമീപത്തെ കാറിലേക്കും തീ പടര്‍ന്നു.

Update: 2019-01-14 10:48 GMT

പ്രയാഗ് രാജ്:ചൊവ്വാഴ്ച തുടങ്ങാനിരിക്കുന്ന കുംഭമേളക്കായി ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ ഒരുക്കിയ ക്യാംപില്‍ തീപ്പിടിത്തം. ദിഗംബര്‍ അഘാഡ നിര്‍മിച്ച ടെന്റുകളില്‍ ഒന്നിനാണ് തീപ്പിടിച്ചത്. തുടര്‍ന്നു നിരവധി ടെന്റുകള്‍ കത്തിയമര്‍ന്നു. സമീപത്തെ കാറിലേക്കും തീ പടര്‍ന്നു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്‌നിരക്ഷാ സേനയും പോലിസും തക്കസമയത്ത് ഇടപെട്ടതുകാരണമാണ് തീ പടരാതിരുന്നത്.

അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. കോടിക്കണക്കിനു ആളുകള്‍ എത്തിച്ചേരുന്ന കുഭമേളക്ക് എല്ലാവിധ സുരക്ഷയുമൊരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ആദിത്യനാഥ് അവകാശപ്പെട്ടിരുന്നെങ്കിലും തീപ്പിടിത്തം തീര്‍ത്ഥാടകരെ ആശങ്കയിലാക്കിയിട്ടുണ്ട്.







Tags: