ഗുജറാത്തിലെ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ തീപ്പിടിത്തം

വല്‍സാദ് ജില്ലയിലെ കെമിക്കല്‍ ഫാക്ടറിയിലാണ് തീ പടര്‍ന്നത്.

Update: 2019-05-22 01:02 GMT

അഹമ്മദാബാദ്: ഗുജറാത്തിലെ ഫാക്ടറിയില്‍ വന്‍ തീപ്പിടിത്തം. വല്‍സാദ് ജില്ലയിലെ കെമിക്കല്‍ ഫാക്ടറിയിലാണ് തീ പടര്‍ന്നത്. അര്‍ധരാത്രിയിലായിരുന്നു അപടകം. ഒമ്പതോളം അഗ്‌നിശമനസേനാ യൂനിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്യുന്നത്.

തീ നിയന്ത്രണവിധേയമാക്കുന്നതിന് കൂടുതല്‍ സമയം വേണ്ടിവരുമെന്നാണ് കരുതുന്നതെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ ശിവലാല്‍ റാത്തോര്‍ പ്രതികരിച്ചു. ആളപായമില്ലെന്നാണ് പോലിസ് കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. 

Tags: