ഏറ്റുമുട്ടലുകള്‍ ഭരണനേട്ട പട്ടികയില്‍; യോഗിയുടെ റിപബ്ലിക്ദിന സന്ദേശത്തില്‍ ഉള്‍പ്പെടുത്തും

2017 മാര്‍ച്ച് മുതല്‍ 2018 ജൂലൈ വരെയുള്ള കണക്കുകളാണ് പുറത്തുവിടുന്നത്. ഇക്കാലയളവില്‍ ഏറ്റുമുട്ടലുകളില്‍ 78 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

Update: 2019-01-25 14:36 GMT

ന്യൂഡല്‍ഹി: റിപബ്ലിക് ദിനത്തില്‍ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ നിരത്തുന്നതില്‍ ഏറ്റുമുട്ടല്‍ കണക്ക് അവതരിപ്പിക്കാന്‍ യോഗി ആദിത്യനാഥ് ഭരിക്കുന്ന യുപി സര്‍ക്കാരിന്റെ തീരുമാനം. ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയായ ശേഷം യോഗി നടത്തിയ ഏറ്റുമുട്ടലുകളെ കണക്കാക്കിയായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. 2017 മാര്‍ച്ച് മുതല്‍ 2018 ജൂലൈ വരെയുള്ള കണക്കുകളാണ് പുറത്തുവിടുന്നത്. ഇക്കാലയളവില്‍ ഏറ്റുമുട്ടലുകളില്‍ 78 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിനു പുറമെ 7043 പേരെ അറസ്റ്റ് ചെയ്തു. 838 പേര്‍ക്ക് പരിക്കേറ്റു. 11981 പേരുടെ ജാമ്യം റദ്ദാക്കി. പട്ടിക പ്രകാരം പ്രതിദിനി ആറ് ഏറ്റുമുട്ടലുകള്‍ നടന്നു. ഓരോ മാസവും ആറുപേര്‍ കൊല്ലപ്പെട്ടു. 2018 ജനുവരി മുതല്‍ ഏറ്റുമുട്ടലുകളുടെയും കൊലകളുടെയും എണ്ണത്തില്‍ വന്‍വര്‍ധനവാണുണ്ടായത്. കൊല്ലപ്പെട്ടത് കുറ്റവാളികളാണന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. കഴിഞ്ഞ വര്‍ഷം റിപബ്ലിക് ദിനത്തിലും സര്‍ക്കാര്‍ ഏറ്റുമുട്ടല്‍ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു.







Tags:    

Similar News