പുല്‍വാമയില്‍ സൈന്യവും സായുധരും ഏറ്റുമുട്ടി; ഒരു സായുധപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

Update: 2019-02-12 18:41 GMT

പുല്‍വാമ: കശ്മീരിലെ പുല്‍വാമയില്‍ സൈന്യവും സായുധരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സായുധപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. രണ്ടു സൈനികര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ടുകളുണ്ടെങ്കിലും സൈന്യം ഇതു നിഷേധിച്ചു. മേഖലയില്‍ ഒളിച്ചിരുന്ന സായുധര്‍ സൈന്യത്തിനെതിരേ ആക്രമണം നടത്തുകയായിരുന്നുവെന്നും തിരിച്ചടിയിലാണ് ഒരാള്‍ കൊല്ലപ്പെട്ടതെന്നും സൈന്യം അറിയിച്ചു. പ്രദേശത്തു ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചതായും സൈന്യം അറിയിച്ചു. 

Tags:    

Similar News