മമതക്കെതിരേ അപകീര്‍ത്തി ഗാനം: ബിജെപി എംപിക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടിസ്

Update: 2019-03-19 19:41 GMT

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തില്‍ പ്രചാരണഗാനം പുറത്തിറക്കിയ ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ ബാബുല്‍ സുപ്രിയോക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്. വിഷയത്തില്‍ 48 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. ബാബുല്‍ രചിച്ച് ആലപിച്ച ഗാനത്തിലാണ് മമതാ ബാനര്‍ജിയെ അപകീര്‍ത്തിപ്പെടുത്തുന്നത്. സാമൂഹിക മാധ്യമങ്ങളിലും പ്രാദേശിക ചാനലുകളിലും വന്ന ഗാനം കമ്മീഷന്റെ അനുമതിയില്ലാതെയാണ് പുറത്തിറക്കിയതെന്നും ഇതിനാലാണ് വിശദീകരണം ചോദിച്ചതെന്നും കമ്മീഷന്‍ വ്യക്തമാക്കി. 

Tags: