മദ്യ ലഹരിയില്‍ റസ്‌റ്റോറന്റില്‍ അക്രമം; എയര്‍ ഹോസ്റ്റസും മൂന്നു സുഹൃത്തുക്കളും അറസ്റ്റില്‍

ജയ്പുരിലെ റസ്റ്ററന്റില്‍ വച്ച് ഇവര്‍ ഭക്ഷണം കഴിക്കാനെത്തിയ മറ്റൊരു കുടുംബവുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. റസ്റ്ററന്റിനു പുറത്തു പാര്‍ക്ക് ചെയ്തിരുന്ന, കുടുംബത്തിന്റെ കാര്‍ എയര്‍ ഹോസ്റ്റസ് ബിയര്‍ ബോട്ടില്‍ കൊണ്ട് അടിച്ചു തകര്‍ക്കുകയും ചെയ്തു.

Update: 2022-08-13 05:56 GMT

ജയ്പുര്‍: മദ്യപിച്ചു ലക്കു കെട്ട് റെസ്‌റ്റോറന്റില്‍ ബഹളമുണ്ടാക്കിയ എയര്‍ ഹോസ്റ്റസിനെ രാജസ്ഥാന്‍ പോലിസ് അറസ്റ്റ് ചെയ്തു. പ്രാചി സിങ്ങിനെയും മുന്നു സുഹൃത്തുക്കളെയുമാണ് അറസ്റ്റ് ചെയ്തതെന്ന് പോലിസ് അറിയിച്ചു.

ജയ്പുരിലെ റസ്റ്ററന്റില്‍ വച്ച് ഇവര്‍ ഭക്ഷണം കഴിക്കാനെത്തിയ മറ്റൊരു കുടുംബവുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. റസ്റ്ററന്റിനു പുറത്തു പാര്‍ക്ക് ചെയ്തിരുന്ന, കുടുംബത്തിന്റെ കാര്‍ എയര്‍ ഹോസ്റ്റസ് ബിയര്‍ ബോട്ടില്‍ കൊണ്ട് അടിച്ചു തകര്‍ക്കുകയും ചെയ്തു.

കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തതായി പോലിസ് അറിയിച്ചു. പ്രാചി സിങ്, ഭര്‍ത്താവ് കാര്‍ത്തിക് ചൗധരി, വികാസ് ഖണ്ഡേവാള്‍, നെഹ എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇവര്‍ക്കു ജാമ്യം ലഭിച്ചതായി പോലിസ് അറിയിച്ചു.

Tags:    

Similar News