വെല്ലൂര്‍ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ഡിഎംകെ വിജയിച്ചു

വാശിയേറിയ മല്‍സരത്തില്‍ എഐഎഡിഎംകെ സഖ്യത്തില്‍ മല്‍സരിച്ച് ന്യൂജസ്റ്റിസ് പാര്‍ട്ടിയുടെ എ സി ഷണ്‍മുഖത്തെ 8,460 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

Update: 2019-08-09 10:28 GMT

ചെന്നൈ: തമിഴ്‌നാട്ടിലെ വെല്ലൂര്‍ ലോക്‌സഭാ സീറ്റിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഡിഎംകെയുടെ കതിര്‍ ആനന്ദ് വിജയിച്ചു. വാശിയേറിയ മല്‍സരത്തില്‍ എഐഎഡിഎംകെ സഖ്യത്തില്‍ മല്‍സരിച്ച് ന്യൂജസ്റ്റിസ് പാര്‍ട്ടിയുടെ എ സി ഷണ്‍മുഖത്തെ 8,460 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. കതിര്‍ ആനന്ദിന്റെ നേതൃത്വത്തില്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കി എന്ന ആരോപണത്തെ തുടര്‍ന്നാണ് മെയില്‍ നടക്കേണ്ട തിരഞ്ഞെടുപ്പ് മാറ്റിവച്ചത്.

ഈ വിജയത്തോടെ ഡിഎംകെയ്ക്ക് ലോക്‌സഭയില്‍ 38 എംപിമാരായി. എഐഎഡിഎംകെയ്ക്ക് ഒരു എംപി മാത്രമാണുള്ളത്. 14,32,555 വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ 10,24, 352 പേരാണ് വോട്ട് ചെയ്തത്.

വെല്ലൂരില്‍ ഡിഎംകെ വോട്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കാന്‍ ശ്രമിച്ചു എന്ന ആരോപണത്തെ തുടര്‍ന്നാണ് ഇവിടെ വോട്ടെടുപ്പ് മാറ്റിവച്ചത്. മാര്‍ച്ച് 30ന് കതിറിന്റെ പിതാവും ഡിഎംകെ ട്രഷററുമായ ദുരൈമുഖന്റെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഏപ്രില്‍ 1ന് ഒരു സിമന്റ് ഗോഡൗണിലും പരിശോധന നടത്തി. 11 കോടി രൂപ ഇതില്‍ പിടിച്ചെടുത്തതായാണ് പറയുന്നത്.  

Tags:    

Similar News