ബംഗളൂരു: ദക്ഷിണ കന്നഡയില്‍ ബിജെപിയും മറ്റ് സഹോദര സംഘടനകളും പ്രകോപനം സൃഷ്ടിക്കുന്നുവെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. ദക്ഷിണ കന്നഡയില്‍ സമാധാനം സ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ നടത്തുന്നുണ്ട്. എന്നാല്‍ ബിജെപി ഇതിന് തടസ്സം സൃഷ്ടിക്കുകയാണ്. ചൊവ്വാഴ്ച ബണ്ട്വാള്‍ താലൂക്കില്‍ 32 വയസ്സുള്ള അബ്ദുല്‍ റഹീം എന്ന യുവാവ് കൊല്ലപ്പെട്ടിരുന്നു. നിലവിലെ സ്ഥിതിയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ആശങ്കയാണ്.തുടര്‍ന്ന സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഈ വിഷയത്തില്‍ ബംഗളൂരുവില്‍ സംസാരിക്കുകയായിരുന്നു ഡികെ.
തീരദേശ മേഖലയിലെ അക്രമ സംഭവങ്ങളെ സര്‍ക്കാര്‍ ഗൗരവമായി എടുത്തിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി ജി പരമേശ്വര പറഞ്ഞു. സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ അതിന് അനുവദിക്കില്ല. നിലവില്‍ മംഗളൂരു കമ്മീഷണര്‍, ദക്ഷിണ കന്ന-ഉഡുപ്പി പോലിസ് സൂപ്രണ്ട്മാരെ സ്ഥലമാറ്റിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.