ഏക സിവില്‍കോഡിനായി കരടു തയ്യാറാക്കല്‍: കേന്ദ്രത്തിന് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്

Update: 2019-05-31 11:30 GMT

ന്യൂഡല്‍ഹി: ഏകസിവില്‍കോഡ് നടപ്പാക്കുന്നതിനുള്ള കരട് തയ്യാറാക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടു സമര്‍പിച്ച ഹരജിയില്‍ കേന്ദ്രസര്‍ക്കാരിനും നിയമ കമീഷനും ഡല്‍ഹി ഹൈക്കോടതി നോട്ടീസയച്ചു.

ഏക സിവില്‍കോഡിന്റെ കരട് രൂപം മൂന്ന് മാസത്തിനകം തയാറാക്കാനായി ജുഡീഷ്യല്‍ കമീഷനെയോ ഉന്നതാധികാര സമിതിയെയോ നിയമിക്കണമെന്നാണ് ഹരജിക്കാരന്റെ ആവശ്യം. വിവിധ മതങ്ങളിലെ നിയമങ്ങളും വികസിത രാജ്യങ്ങളിലെ നിയമങ്ങളും പഠിച്ചു ഏകസിവില്‍കോഡിന്റെ കരടു തയ്യാറാക്കണം. ഈ കരട് രൂപം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച് രണ്ടു മാസം ജനാഭിപ്രായം തേടണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. അശ്വിനി ഉപാധ്യായ് എന്ന ബിജെപി നേതാവ് നല്‍കിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോന്‍ അധ്യക്ഷനായ ബഞ്ച് നോട്ടിസ് അയച്ചത്

Tags:    

Similar News