എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ യാഥാര്‍ഥ്യമാകണമെന്നില്ല: അമിത് ഷാ

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വരുന്നത് വൈകിട്ട് അഞ്ച് മണിവരെയുള്ള കണക്കനുസരിച്ചാണ്. എന്നാല്‍, അഞ്ച് മണി കഴിഞ്ഞാണ് ബിജെപിയെ പിന്തുണയ്ക്കുന്നവര്‍ വോട്ട് ചെയ്യാന്‍ എത്തിയതെന്ന് ബിജെപി വനിതാ നേതാവ് മീനാക്ഷി ലേഖിയും പറഞ്ഞു.

Update: 2020-02-09 06:27 GMT

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ യാഥാര്‍ഥ്യമാകണമെന്നില്ലെന്ന് അമിത് ഷാ പറഞ്ഞു. ഡല്‍ഹിയില്‍ ആം ആദ്മിക്ക് ഭൂരിപക്ഷം ലഭിക്കുമെന്നാണ് എല്ലാ എക്‌സിറ്റ് പോള്‍ സര്‍വേകളും പ്രവചിച്ചത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു അമിത് ഷാ. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സത്യസന്ധമാകണമെന്നില്ലെന്നും ഷാ പറഞ്ഞു.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വരുന്നത് വൈകിട്ട് അഞ്ച് മണിവരെയുള്ള കണക്കനുസരിച്ചാണ്. എന്നാല്‍, അഞ്ച് മണി കഴിഞ്ഞാണ് ബിജെപിയെ പിന്തുണയ്ക്കുന്നവര്‍ വോട്ട് ചെയ്യാന്‍ എത്തിയതെന്ന് ബിജെപി വനിതാ നേതാവ് മീനാക്ഷി ലേഖിയും പറഞ്ഞു.

ഇന്നലെയായിരുന്ന ഡല്‍ഹിയില്‍ വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പ് പൂര്‍ത്തിയായതിനു പിന്നാലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. ആം ആദ്മിക്ക് ഭരണത്തുടര്‍ച്ച പ്രവചിക്കുന്നതാണ് എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ നില മെച്ചപ്പെടുത്താന്‍ ബിജെപിക്ക് സാധിക്കുമെന്നും ചില എക്‌സിറ്റ് പോള്‍ പ്രവചനങ്ങളുണ്ട്.

2015ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 70 അംഗ നിയമസഭയില്‍ 67 സീറ്റും തൂത്തുവാരിയാണ് അരവിന്ദ് കേജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയത്. ബിജെപി അന്ന് മൂന്ന് സീറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ കോണ്‍ഗ്രസ് ചിത്രത്തില്‍ പോലുമില്ലാതെ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയിരുന്നു.

Tags:    

Similar News