ഡല്‍ഹിക്ക് സമ്പൂര്‍ണ സംസ്ഥാന പദവി തേടി കെജ്രിവാള്‍ അനിശ്ചിതകാല നിരാഹാര സമരത്തിന്

ഡല്‍ഹി നിയമസഭയുടെ ബജറ്റ് സമ്മേളനത്തില്‍ സംസാരിക്കവേ കെജ്രിവാള്‍ കേന്ദ്രത്തെ കടന്നാക്രമിച്ചു. അധികാരമില്ലാത്തതിനാല്‍ ജനങ്ങളോടുള്ള കടമ നിറവേറ്റാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

Update: 2019-02-23 13:11 GMT

ന്യൂഡല്‍ഹി: ഡല്‍ഹിക്ക് സമ്പൂര്‍ണ സംസ്ഥാന പദവി നല്‍കണമെന്നാവശ്യപ്പെട്ട മാര്‍ച്ച് 1 മുതല്‍ അനിശ്ചിത കാല നിരാഹാര സമരം ആരംഭിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹി നിയമസഭയുടെ ബജറ്റ് സമ്മേളനത്തില്‍ സംസാരിക്കവേ കെജ്രിവാള്‍ കേന്ദ്രത്തെ കടന്നാക്രമിച്ചു. അധികാരമില്ലാത്തതിനാല്‍ ജനങ്ങളോടുള്ള കടമ നിറവേറ്റാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യം മുതല്‍ സംസ്ഥാനത്തെ ജനങ്ങള്‍ അനീതിയും അപമാനവും പേറുകയാണ്. തിരഞ്ഞെടുക്കപ്പെട്ട തങ്ങളുടെ സര്‍ക്കാരുകള്‍ക്ക് അവര്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ സാധിക്കാത്തതാണ് ഇതിന് കാരണം. കേന്ദ്രമാണ് ഡല്‍ഹി പോലിസ്, മുനിസിപ്പല്‍ കോര്‍പറേഷനുകള്‍, ഡിഡിഎ എന്നിവയെ നിയന്ത്രിക്കുന്നത്. ഇതു മൂലം സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ പെരുകി, ശുചിത്വം ഇല്ലാതായി, വികസനം സ്തംഭിച്ചു-കെജ്രിവാള്‍ കുറ്റപ്പെടുത്തി.

ഡല്‍ഹിക്ക് രണ്ട് വര്‍ഷത്തിനകം സമ്പൂര്‍ണ സംസ്ഥാന പദവി ലഭ്യമാക്കുമെന്ന് വ്യാഴാഴ്ച്ച നടന്ന ഒരു പൊതുപരിപാടിയില്‍ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. രണ്ടു വര്‍ഷത്തിനകം ഡല്‍ഹിയെ പൂര്‍ണ സംസ്ഥാനമാക്കിയില്ലെങ്കില്‍ നിങ്ങള്‍ക്ക് എന്റെ പേര് മാറ്റാമെന്നും കെജ്രിവാള്‍ വെല്ലുവിളിച്ചിരുന്നു. 

Tags:    

Similar News