ഡെറാഡൂണ്‍: സവര്‍ണരുടെ മുന്നിലിരുന്ന് ഭക്ഷണം കഴിച്ച ദലിത് യുവാവിനെ തല്ലിക്കൊന്നു. ഉത്തരാഖണ്ഡിലെ തെഹ്രി ജില്ലയിലാണ് സംഭവം. വിവാഹസല്‍ക്കാരത്തിനിടെ സവര്‍ണരുടെ മുന്നിലിരുന്ന് ഭക്ഷണം കഴിച്ചതിനാണ് ദലിത് യുവാവിനെയാണ് തല്ലിക്കൊന്നത്.
ഏപ്രില്‍ 26നായിരുന്നു നൈനബാഗ് തെഹ്സിലില്‍ ജിതേന്ദ്ര ദാസിന് നേരെ സവര്‍ണരുടെ ആക്രമണം നടന്നത്. പരിക്കേറ്റ ജിതേന്ദ്ര ദാസിനെ പ്രാദേശിക കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ആദ്യം എത്തിച്ചു. പരിക്കുകള്‍ ഗുരുതരമായതിനെ തുടര്‍ന്ന് ഏപ്രില്‍ 28 ന് മഹന്ത് ഇന്ദിരേഷ് ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു. ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷമാണ് മരണം സംഭവിച്ചത്.
ദാസിന്റെ മരണത്തെ തുടര്‍ന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത കോറനേഷന്‍ ആശുപത്രിക്ക് മുന്നില്‍ ബന്ധുക്കളും ഗ്രാമീണരും പ്രതിഷേധിച്ചു. സംഭവം നടന്നിരുന്ന വിവാഹം ദലിത് വിവാഹമായിരുന്നുവെന്ന് ദാസിന്റെ സഹോദരി പൂജ ദാസ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്യുന്നു.
സംഭവത്തില്‍ യുവാവിന്റെ കുടുംബം പോലിസില്‍ പരാതി നല്കി. കേസ് പിന്‍വലിക്കാന്‍ കൊലപാതകികളുടെ ഭാഗത്ത് നിന്ന് ഭീഷണി ഉണ്ടെന്നും സഹോദരന് മാത്രമായിരുന്നു കുടുംബത്തില്‍ വരുമാനമുള്ളയാള്‍ എന്നും സഹോദരി പൂജ പറഞ്ഞു.