ഐഐടി ഉദ്യോഗസ്ഥരില്‍ ദലിത്, പിന്നോക്ക വിഭാഗക്കാര്‍ മൂന്നു ശതമാനത്തിലും താഴെ

മന്ത്രിയോടുള്ള ചോദ്യങ്ങള്‍ക്കു മറുപടി പറയവെയാണ്, രാജ്യത്തെ ഉന്നത എഞ്ചിനീയറിങ് സ്ഥാപനങ്ങളിലെ ദലിത് പിന്നോക്ക വിഭാഗക്കാരുടെ ദയനീയ സ്ഥിതി മന്ത്രി വ്യക്തമാക്കിയത്.

Update: 2019-01-01 12:54 GMT

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി(ഐഐടി) ഉദ്യോഗസ്ഥരില്‍ ദലിത് പിന്നോക്ക വിഭാഗക്കാരുടെ സാന്നിദ്ധ്യം മൂന്നു ശതമാനത്തില്‍ താഴെ മാത്രം. കേന്ദ്ര മാനവ വിഭവ വികസന മന്ത്രി പ്രകാശ് ജാവേദ്കറാണ് ലോക്‌സഭയില്‍ ഇക്കാര്യം അറിയിച്ചത്. മന്ത്രിയോടുള്ള ചോദ്യങ്ങള്‍ക്കു മറുപടി പറയവെയാണ്, രാജ്യത്തെ ഉന്നത എഞ്ചിനീയറിങ് സ്ഥാപനങ്ങളിലെ ദലിത് പിന്നോക്ക വിഭാഗക്കാരുടെ ദയനീയ സ്ഥിതി മന്ത്രി വ്യക്തമാക്കിയത്.

രാജ്യത്തെ 23 ഐഐടികളിലായി 6043 ഉദ്യോഗസ്ഥരുള്ളപ്പോള്‍ ഇതില്‍ 170 പേര്‍ മാത്രമാണ് പട്ടിക ജാതിക്കാരായുള്ളത്. പട്ടിക വര്‍ഗക്കാരവട്ടെ വെറും 21 പേര്‍ മാത്രം. ആകെ ഉദ്യോഗസ്ഥരുടെ 2.8 ശതമാനം മാത്രമാണിത്. ഏറ്റവും കൂടുതല്‍ പിന്നോക്ക വിഭാഗക്കാരുള്ള ദന്‍ബാദ് ഐഐടിയില്‍ വെറും 35 പേര്‍ മാത്രമാണ് ഈ വിഭാഗത്തില്‍ നിന്നുള്ളവര്‍. മാന്‍ഡി ഐഐടിയില്‍ ഒരാള്‍ പോലും ഈ വിഭാഗത്തില്‍ നിന്നില്ല. ബോംബെ- 5, ഡല്‍ഹി-12, കാണ്‍പൂര്‍- 3, മദ്രാസ്- 15, കരാഖ്പൂര്‍- 8 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്കുകള്‍.

Tags:    

Similar News