യുപി പോലിസ് കസ്റ്റഡിയിലെടുത്ത കണ്ണന്‍ ഗോപിനാഥനെ വിട്ടയക്കുക: എസ്ഡിപിഐ

പ്രതിഷേധങ്ങള്‍ക്ക് തടവറ തീര്‍ക്കാനാണ് ഉദ്ദേശമെങ്കില്‍ രാജ്യത്തെ തടവറകള്‍ തികയുകയില്ല.

Update: 2020-01-04 13:25 GMT

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് പോലിസ് കസ്റ്റഡിയിലെടുത്ത മുന്‍ ഐഎഎസ് ഒഫിസറും സാമൂഹ്യപ്രവര്‍ത്തകനുമായ കണ്ണന്‍ ഗോപിനാഥനെ ഉടന്‍ വിട്ടയക്കണമെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ഭരണഘടനയും ബഹുസ്വരതയും സംരക്ഷിക്കാന്‍ പൗരന്‍മാര്‍ നടത്തുന്ന പോരാട്ടങ്ങളെ അറസ്റ്റും ജയിലറയും നല്‍കി പിന്നോട്ടടിക്കാമെന്നാണ് യോഗിയും മോദിയും ദിവാസ്വപ്‌നം കാണരുത്.

പ്രതിഷേധങ്ങള്‍ക്ക് തടവറ തീര്‍ക്കാനാണ് ഉദ്ദേശമെങ്കില്‍ രാജ്യത്തെ തടവറകള്‍ തികയുകയില്ല. തടുത്തുനിര്‍ത്താനുള്ള ഓരോ ഭരണകൂടനീക്കങ്ങളും അവകാശ പോരാട്ടങ്ങള്‍ക്ക് ഊര്‍ജമായി മാറുന്ന കാഴ്ചയാണ് രാജ്യത്ത് കാണാനാവുന്നതെന്ന് ഫൈസി ഓര്‍മപ്പെടുത്തി. 

Tags:    

Similar News