യെച്ചൂരിക്കെതിരായ ഗൂഢാലോചന: സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് സിപിഎം എംപിമാര്‍

കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലുകളും ചര്‍ച്ച ചെയ്യണമെന്ന് സിപിഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി ആവശ്യപ്പെട്ടു.

Update: 2020-09-14 04:56 GMT

ന്യൂഡല്‍ഹി: സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ളവരെ ഡല്‍ഹി കലാപ ഗൂഡാലോചനാ കേസില്‍ ഉള്‍പ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ സഭ പരിശോധിക്കണമെന്നും വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്നും ആവശ്യപ്പെട്ട് സിപിഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി അടിയന്തിരപ്രമേയ നോട്ടിസ് നല്‍കി. ഇതില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലുകളും ചര്‍ച്ച ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സീതാറാം യെച്ചൂരിയെ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലിസ് പ്രതി ചേര്‍ക്കാന്‍ പോകുന്ന വിഷയുമായി ബന്ധപ്പെട്ട് എ എം ആരിഫ് എംപി ലോക്‌സഭയില്‍ അടിയന്തിര പ്രമേയ നോട്ടിസ് നല്‍കി.  

Tags: