രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.8 ശതമാനമായി കുറഞ്ഞു,​ 11 സംസ്ഥാനങ്ങളിൽ ഒരു ലക്ഷത്തിലധികം സജീവ കേസുകൾ

11 സംസ്ഥാനങ്ങളിൽ ഒരു ലക്ഷത്തിലധികം സജീവ കേസുകളുണ്ട്. 17 സംസ്ഥാനങ്ങളിൽ സജീവ കേസുകൾ 50,000 ൽ കുറവാണെന്നും അഗർവാൾ പറഞ്ഞു.

Update: 2021-05-15 18:50 GMT

ന്യൂഡൽഹി: രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.8 ശതമാനമായി കുറഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞയാഴ്ച 21.9 ശതമാനമായിരുന്നു പോസിറ്റിവിറ്റി നിരക്ക്. ഇതാണ് ഒരാഴ്ച കൊണ്ട് 19.8 ശതമാനത്തിൽ എത്തിയതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

11 സംസ്ഥാനങ്ങളിൽ ഒരു ലക്ഷത്തിലധികം സജീവ കേസുകളുണ്ട്. 17 സംസ്ഥാനങ്ങളിൽ സജീവ കേസുകൾ 50,000 ൽ കുറവാണെന്നും അഗർവാൾ പറഞ്ഞു. മഹാരാഷ്ട്ര, യുപി, ഗുജറാത്ത്, ഛത്തീസ്‌ഗഢ് എന്നിവങ്ങളിൽ ചികിൽസയിൽ കഴിയുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ തമിഴ്‌നാട്ടിൽ സജീവമായ കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടായത് ആശങ്കയുണർത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Similar News