കോവിഡ് 19: കേരള ഹൗസിലെ ജീവനക്കാര്‍ ജാഗ്രതപുലര്‍ത്തണമെന്ന് റസിഡന്റ് കമ്മീഷണര്‍

കേരളാ ഹൗസിന്റെ റിസപ്ഷനിലും മറ്റ് പ്രധാന ഇടങ്ങളിലും ലോകാരോഗ്യസംഘടന പുറത്തിറക്കിയ ആരോഗ്യനിര്‍ദേശങ്ങള്‍ പതിപ്പിക്കാനും ചുമ, ജലദോഷം, പനി, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ജീവനക്കാര്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാവാനും അദ്ദേഹം നിര്‍ദേശിച്ചു.

Update: 2020-03-05 01:01 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ന്യൂഡല്‍ഹി കേരളാ ഹൗസിലെ ജീവനക്കാര്‍ ജാഗ്രതപാലിക്കണമെന്ന് റസിഡന്റ് കമ്മീഷണര്‍ സഞ്ജയ് ഗാര്‍ഗ് നിര്‍ദേശം നല്‍കി. കേരളാ ഹൗസിന്റെ റിസപ്ഷനിലും മറ്റ് പ്രധാന ഇടങ്ങളിലും ലോകാരോഗ്യസംഘടന പുറത്തിറക്കിയ ആരോഗ്യനിര്‍ദേശങ്ങള്‍ പതിപ്പിക്കാനും ചുമ, ജലദോഷം, പനി, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ജീവനക്കാര്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാവാനും അദ്ദേഹം നിര്‍ദേശിച്ചു. ഗസ്റ്റ് ഹൗസിലെത്തുന്ന സന്ദര്‍ശകരിലും ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ജാഗ്രതപുലര്‍ത്തേണ്ടതാണ്.

ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക, ചുമയ്ക്കുമ്പോളും തുമ്മുമ്പോഴും തൂവാലകള്‍ ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങളിലും അനാസ്ഥപാടില്ല. ഗസ്റ്റ് ഹൗസ് കിച്ചണ്‍, സ്റ്റാഫ് കാന്റീന്‍, റൂമുകള്‍ എന്നിവയുടെ ശുചിത്വം സൂപ്പര്‍വൈസര്‍മാര്‍ നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തണം. അതിഥിമന്ദിരമായതിനാല്‍ നിരവധിയാളുകളെത്തുന്ന ഇടമെന്ന നിലയ്ക്ക് എല്ലാവരും നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ജാഗ്രതപുലര്‍ത്തണമെന്നും റസിഡന്റ് കമ്മീഷണര്‍ വ്യക്തമാക്കി. 

Tags:    

Similar News